വിപണി നഷ്‌ടത്തോടെ തുടങ്ങി; സെൻസെക്‌സ് 430 പോയിന്റ് ഇടിഞ്ഞു

By Staff Reporter, Malabar News
Stock exchange_2020 Sep 04
Representational Image
Ajwa Travels

മുംബൈ: ആഗോള വിപണികളിലെ ഇടിവ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സും നിഫ്റ്റിയും ഒരുശതമാനത്തോളം നഷ്‌ടം നേരിട്ടു. സെൻസെക്‌സ് 430 പോയന്റ് നഷ്‌ടത്തിൽ 49,070ലെത്തി. നിഫ്റ്റിയാകട്ടെ 14,800 പോയന്റിന് താഴെയുമെത്തി.

പണപ്പെരുപ്പം വർധിക്കുമെന്ന വിലയിരുത്തലാണ് വാൾസ്ട്രീറ്റിൽ തകർച്ചക്ക് കാരണമായത്. മറ്റ് ഏഷ്യൻ വിപണികളിൽ വ്യാപാരം ആരംഭിച്ചതും നഷ്‌ടത്തിലാണ്. പവർഗ്രിഡ്, ഇൻഫോസിസ്, റിലയൻസ്, ഐടിസി, എച്ച്സിഎൽ ടെക്, ഹിന്ദുസ്‌ഥാൻ യുണിലിവർ, ടൈറ്റാൻ, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ടിസിഎസ്, എൽ ആൻഡ് ടി, ആക്‌സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്‌ടത്തിൽ.

Read Also: ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിനൊപ്പം ട്വിറ്ററും; 110 കോടി സംഭാവന ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE