വിപണി ഉണർന്നു; ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ

By Staff Reporter, Malabar News
bombay-stock-exchange
Representational Image
Ajwa Travels

മുംബൈ: ആഗോള വിപണികളിലെ ഉയർച്ചയും പ്രതിദിന കോവിഡ് കേസുകളിലെ കുറവും ചൊവാഴ്‌ച ഇന്ത്യന്‍ വിപണിയെ തുണച്ചു. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 221 പോയിന്റ് കയറി 52,773 എന്ന നിലയിലാണ് ദിനം പൂര്‍ത്തിയാക്കിയത് (0.4 ശതമാനം നേട്ടം). എന്‍എസ്ഇ നിഫ്റ്റി സൂചിക 57 പോയിന്റ് കൂട്ടിച്ചേര്‍ത്ത് 15,869 എന്ന നിലയിലും തിരശീലയിട്ടു (0.36 ശതമാനം നേട്ടം).

ഇന്നലെ നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ച വിപണി പക്ഷേ, ഇന്ന് രാവിലെ റെക്കോര്‍ഡിട്ട് കൊണ്ടായിരുന്നു തുടങ്ങിയത്. സെന്‍സെക്‌സ് 52,869 പോയിന്റിലും നിഫ്റ്റി 15,902 പോയിന്റിലുമാണ് ഇടപാടുകള്‍ ആരംഭിച്ചത്.

ഏഷ്യന്‍ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസ്, എസ്ബിഐ ലൈഫ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഓഹരികള്‍ ഇന്ന് ഇരു സൂചികകളിലും മുന്നേറി. 1 മുതല്‍ 3 ശതമാനം വരെ നേട്ടമാണ് ഇവയിൽ പ്രകടമായത്.

മറുഭാഗത്ത് ഡിവിസ് ലാബ്‌സ്, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, ബജാജ് ഫിന്‍സെര്‍വ്, സണ്‍ ഫാര്‍മ, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് എന്നീ കമ്പനികളാണ് കച്ചവടത്തില്‍ ഏറ്റവും പിന്നില്‍പ്പോയത്. 1.6 ശതമാനം വരെ തകര്‍ച്ച ഇവര്‍ ചൊവാഴ്‌ച നേരിട്ടു.

Read Also: ‘തക്കം’ ടൈറ്റിൽ പോസ്‌റ്റർ റിലീസ് ചെയ്‌തു; വിഷ്‌ണു ചന്ദ്രൻ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE