‘തക്കം’ ടൈറ്റിൽ പോസ്‌റ്റർ റിലീസ് ചെയ്‌തു; വിഷ്‌ണു ചന്ദ്രൻ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ

By Siva Prasad, Special Correspondent (Film)
  • Follow author on
Thakkam Movie _ Directed Vishnu Chandran
Thakkam Movie

മികവുറ്റ ടീമിനൊപ്പം മലയാള സിനിമയിലേക്ക് ഒരു പുതിയ സംവിധായകൻ കൂടി പ്രവേശിക്കുകയാണ്. സിനിമാ സാങ്കേതിക ലോകത്തും വിതരണ സംവിധാനങ്ങളുടെ രീതികളിലും മാറ്റത്തിന്റെ വേലിയേറ്റം നടക്കുന്ന പുതിയ കാലത്തിലേക്കാണ് നവാഗതനായ വിഷ്‌ണു ചന്ദ്രൻ തന്റെ പുതിയ സംവിധാന സംരംഭമായ ‘തക്കം’ എന്ന ചിത്രവുമായി എത്തുന്നത്.

ക്രൈം ത്രില്ലർ വിഭാഗത്തിൽപെടുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ ചലച്ചിത്രതാരം സുരേഷ് ഗോപിയും, നിർമാതാവും പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറുമായ എൻഎം ബാദുഷയും ചേർന്നാണ് റിലീസ് ചെയ്‌തിരുന്നത്. ഇരുവരും തങ്ങളുടെ സാമൂഹിക മാദ്ധ്യമ പേജുകളിലൂടെയാണ് ജൂൺ 11ന് പോസ്‌റ്റർ റിലീസ് ചെയ്‌തത്‌.

NM Badusha and Suresh Gopi _ Thakkam Movie
സുരേഷ് ഗോപി & എൻഎം ബാദുഷ

‘തക്കത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ ഞാനിവിടെ റിലീസ് ചെയ്യുന്നു. ബിജു രാമകൃഷ്‌ണൻ, വിഷ്‌ണു ചന്ദ്രൻ, മാജിക് മൊമെന്റ്സ് ഉൾപ്പടെ മുഴുവൻ ടീമിനും എന്റെ ആശംസകൾ! സുരേഷ്‌ഗോപി പോസ്‌റ്റർ റിലീസ് ചെയ്‌തുകൊണ്ട്‌ കുറിച്ചു.

വിഷ്‌ണു ചന്ദ്രൻ സംവിധാനം ചെയ്യുന്ന ‘തക്കം’ മാജിക് മൊമന്റ്സിന്റെ ബാനറിൽ ബിജു രാമകൃഷ്‌ണനാണ് നിർമിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി മനു ശ്രീകൺഠപുരവും, ലൈൻ പ്രൊഡ്യൂസറായി റിയാസ് കൊട്ടുക്കാടുമാണ് തക്കത്തിനൊപ്പം ഉള്ളത്. കുറ്റകൃത്യ പാശ്‌ചാത്തലത്തിനെ അടിസ്‌ഥാനമാക്കി രൂപംനൽകിയ ‘തക്കം’ ചിത്രത്തിന്റെ കഥയും തിരക്കഥയും വിഷ്‌ണു വിനോദിന്റേതാണ്.

Thakkam Movie _ Directed Vishnu Chandran
Thakkam Movie

ഹരികൃഷ്‌ണൻ ഛായാഗ്രഹണം നിർവഹിക്കുന്ന ‘തക്കം’ എഡിറ്റ് ചെയ്യുന്നത് വിഷ്‌ണു ശങ്കറാണ്. കൃഷ്‌ണജിത്ത് മുരുകൻ രചന നിർവഹിക്കുന്ന പാട്ടിന്റെ വരികൾക്ക് അമൃതേഷ് വിജയൻ സംഗീതം നൽകുന്നു. പ്രൊജക്‌ട് ഡിസൈനർ ചുമതല ബാദുഷ എൻഎം നിർവഹിക്കും.

പി ശിവപ്രസാദ് വാർത്താ പ്രചരണം കൈകാര്യം ചെയ്യുന്ന തക്കത്തിന്റെ കലാ സംവിധാനം സജിത്ത് ഇടവനക്കാട്, വസ്‌ത്രാലങ്കാരം നിഖിത എലിസബേത്ത് ജോൺ & അഞ്‌ജന നവീൻ എന്നിവരും മേക്കപ്പ് രാജീവ് അങ്കമാലി, ലൊക്കേഷൻ കൺട്രോളർ കൃഷണജിത്ത് മുരുകൻ, സ്‌റ്റിൽസ് അജിത് വി ശങ്കർ, ടൈറ്റിൽ റോസ്‌മേരി ലില്ലു എന്നിവരുമാണ് നിർവഹിക്കുന്നത്.

Most Read: ശ്രീരാമന്റെ പേരില്‍ കബളിപ്പിക്കുന്നത് അനീതി; രാമക്ഷേത്ര വിവാദത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE