കോഴിക്കോട് കോർപറേഷന്റെ പഴയ കെട്ടിടം ഇനി ചരിത്ര സ്‌മാരകമാകും

By Trainee Reporter, Malabar News
kozhikkode municipality
കോഴിക്കോട് കോർപറേഷന്റെ പഴയ കെട്ടിടം
Ajwa Travels

കോഴിക്കോട്: കോഴിക്കോട് കോർപറേഷന്റെ പഴയ കെട്ടിടം ചരിത്ര സ്‌മാരകമാകും. പുരാവസ്‌തു മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ സാന്നിധ്യത്തിൽ നടന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് വിശദമായ ഡിപിആർ തയ്യാറാക്കാൻ മന്ത്രി നിർദ്ദേശം നൽകി. കെട്ടിടത്തിന്റെ കാലപ്പഴക്കവും ചരിത്രപരമായ പ്രാധാന്യവും കണക്കിലെടുത്താണ് മ്യൂസിയമാക്കുന്നത്.

കൗൺസിലിന്റെ തീരുമാന പ്രകാരം പുരാവസ്‌തു-മ്യൂസിയം വകുപ്പുമായി സഹകരിച്ചാണ് പുതിയ ഉദ്യമം. ഇതിന് മുന്നോടിയായി ചരിത്രകാരൻമാരുടെയും സാമൂഹിക പ്രവർത്തകരുടെയും യോഗം വിളിച്ചു ചേർക്കും. കൂടാതെ, നഗരത്തിലെ കോംട്രസ്‌റ്റ് കണ്ണാശുപത്രി കെട്ടിടം പൈതൃക സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കാനും നടപടി സ്വീകരിക്കും. ചേമ്പറിൽ നടന്ന യോഗത്തിൽ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി.

Most Read: പേരാവൂർ ചിട്ടി തട്ടിപ്പ്; പ്രതികരണവുമായി സൊസൈറ്റി മുൻ ഭരണ സമിതി പ്രസിഡണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE