തല ആരാധകരുടെ കാത്തിരിപ്പ് നീളും; ‘വലിമൈ’ ഫസ്‌റ്റ് ലുക്ക് ഉടനില്ല

By Staff Reporter, Malabar News
ajith kumar
അജിത് കുമാർ
Ajwa Travels

തമിഴ് സൂപ്പർ താരം അജിത് കുമാറിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വലിമൈ’. എന്നാൽ ഇപ്പോഴിതാ ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തയാണ് ‘വലിമൈ’ അണിയറ പ്രവത്തകരിൽ നിന്നും എത്തുന്നത്. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് മെയ് ഒന്നിന് എത്തില്ലെന്നും കോവിഡ് രണ്ടാം വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നും ചിത്രത്തിന്റെ നിർമാതാവായ ബോണി കപൂർ അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അജിത് കുമാറിന്റെ 50ആമത് പിറന്നാൾ ദിനം പ്രമാണിച്ച് മെയ് ഒന്നിന് ‘വലിമൈ’യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറക്കാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു എങ്കിലും രാജ്യത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിന്റെ റിലീസിങ് തിയതി നീട്ടിവെക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമയിൽ പോലീസ് ഉദ്യോഗസ്‌ഥനായാണ് അജിത്ത് എത്തുന്നത്. ആക്ഷൻ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമായിരിക്കും ‘വലിമൈ’ എന്നാണ് റിപ്പോർട്. ബോളിവുഡ് താരം ഹുമ ഖുറേഷിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ചിത്രത്തിന്റേതായി ഒരു അപ്ഡേറ്റും ഇതുവരെ പുറത്തു വന്നിട്ടില്ലെങ്കിലും അജിത് ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ‘വലിമൈ’. നേരത്തെ ‘വലിമൈ’യുടെ ചിത്രീകരണത്തിനിടെ അജിത്തിന് പരിക്കേറ്റത് വാർത്തകളിൽ ഇടം നേടിയിരുന്നു. സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ആണ് അജിത്തിന് പരുക്ക് പറ്റിയത്.

Read Also: മലയാളത്തിലും ഒടിടി വിപ്ളവം; മമ്മൂട്ടിയുടെ ‘വൺ’ നെറ്റ്ഫ്ളിക്‌സിൽ എത്തുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE