വോട്ടെണ്ണൽ; ഡ്യൂട്ടിയുള്ള ഉദ്യോഗസ്‌ഥർക്ക്‌ വ്യാഴാഴ്‌ച ആർടിപിസിആർ ടെസ്‌റ്റ്

By Team Member, Malabar News
rtpcr test
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് മെയ് 2ആം തീയതി നടക്കുന്ന വോട്ടെണ്ണലിൽ ഡ്യൂട്ടിയുള്ള ഉദ്യോഗസ്‌ഥർ വ്യാഴാഴ്‌ച ആർടിപിസിആർ ടെസ്‌റ്റ് നടത്തണമെന്ന് നിർദേശം നൽകി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ. ടെസ്‌റ്റ് നടത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ സംസ്‌ഥാന സർക്കാരിനോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു.

അതേസമയം തന്നെ ആർടിപിസിആർ ടെസ്‌റ്റ് നടത്താൻ സൗകര്യം ഇല്ലാത്ത സ്‌ഥലങ്ങളിൽ ഉദ്യോഗസ്‌ഥർക്ക്‌ മെയ് 1ആം തീയതി ആന്റിജൻ ടെസ്‌റ്റ് നടത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. ഉദ്യോഗസ്‌ഥർക്ക്‌ ഒപ്പം തന്നെ സ്‌ഥാനാർഥികൾക്കും ഏജന്റിനും മാദ്ധ്യമ പ്രവർത്തകർകും ഇത് ബാധകമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്‌തമാക്കി. എന്നാൽ കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും എടുത്ത ആളുകൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ല.

Read also : സാക്ഷരതാ മിഷനിലെ സ്‌ഥിരപ്പെടുത്തൽ; സർക്കാർ നടപടി സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE