സംസ്‌ഥാനത്തിന് 5.54 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചു

By Staff Reporter, Malabar News
kerala get 5.54 lakh dose vaccine
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തിന് 5,54,390 ഡോസ് വാക്‌സിൻ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 5,18,290 ഡോസ് കോവിഷീല്‍ഡും, 36,100 ഡോസ് കൊവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരത്ത് 2,87,600 ഡോസ് വാക്‌സിനും എറണാകുളത്ത് 1,37,310 ഡോസ് വാക്‌സിനും, കോഴിക്കോട് 93,380 ഡോസ് വാക്‌സിനുമാണ് (കോവിഷീൽഡ്‌) എത്തിയത്.

ഇതുകൂടാതെ തിരുവനന്തപുരത്ത് 36,100 ഡോസ് കോവാക്‌സിനും എത്തിയിട്ടുണ്ട്. സംസ്‌ഥാനത്ത് ഇന്ന് ആകെ 1,47,876 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 949 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സംസ്‌ഥാനത്താകെ ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,66,14,344 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,19,69,849 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 46,44,495 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.

Read Also: സംസ്‌ഥാനത്ത് കോവിഡ് അതിവേഗ വ്യാപന സാധ്യത; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE