തുടർച്ചയായ മൂന്നാം ദിനവും ഓഹരി വിപണിയിൽ മുന്നേറ്റം

By Staff Reporter, Malabar News
stock-market
Representational Image
Ajwa Travels

മുംബൈ: തുടര്‍ച്ചയായി മൂന്നാം ദിനവും വിപണി നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. ബുധനാഴ്‌ച ഇന്ത്യന്‍ സൂചികകള്‍ 0.5 ശതമാനം മുന്നേറ്റം കുറിച്ചുകൊണ്ടാണ് ഇടപാടുകള്‍ക്ക് തുടക്കമിട്ടത്. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 300 പോയിന്റ് കയറി 49,268 എന്ന നിലയിലേക്കെത്തി. എന്‍എസ്ഇ നിഫ്റ്റി സൂചിക 14,700 മാര്‍ക്ക് തിരിച്ചുപിടിച്ചു.

ബജാജ് ഓട്ടോ, ബജാജ് ഫൈനാന്‍സ്, ബജാജ് ഫിന്‍സെര്‍വ് ഓഹരികള്‍ ഇന്ന് കാര്യമായ നേട്ടം കുറിച്ചിട്ടുണ്ട്. 1.5 മുതല്‍ 2 ശതമാനം വരെ മുന്നേറ്റം ബജാജ് ഓഹരികളില്‍ കാണാം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ മോട്ടോര്‍സ്, ഹീറോ മോട്ടോകോര്‍പ്പ്, ഡിവിസ് ലാബ്‌സ് ഓഹരികളും നേട്ടം കൊയ്യുന്നവരുടെ പട്ടികയിലാണുള്ളത്. വാക്‌സിനേഷൻ നടപ്പാക്കുന്നതിലൂടെ കോവിഡ് വ്യാപനം കുറയുമെന്ന കണക്കുകൂട്ടലിലാണ് നിക്ഷേപകർ ഇപ്പോൾ. ഇതാണ് വിപണിയിൽ പ്രതിഫലിക്കുന്നതും.

Read Also: കോവിഡ് പ്രതിസന്ധി; ഇന്ത്യക്ക് കൈത്താങ്ങായി ന്യൂസിലൻഡും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE