കോവിഡ് പ്രതിസന്ധി; ഇന്ത്യക്ക് കൈത്താങ്ങായി ന്യൂസിലൻഡും

By Trainee Reporter, Malabar News
Ajwa Travels

വെല്ലിങ്ടൺ: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിനിടയിൽ ഇന്ത്യക്ക് സഹായവുമായി ന്യൂസിലൻഡും. കോവിഡിൽ വലയുന്ന ഇന്ത്യക്ക് ഒരു മില്യൺ ഡോളറിന്റെ സഹായം നൽകുകയാണെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ പ്രഖ്യാപിച്ചു.

ഇന്ത്യയിൽ നിന്ന് പുറത്തുവരുന്ന കോവിഡ് ചിത്രങ്ങൾ അസ്വസ്‌ഥത ഉളവാക്കുന്നതാണ്. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ഞങ്ങളുടേത് ചെറിയ രാജ്യമാണ്. എന്നാൽ അത് രാജ്യത്തോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും പിന്തുണ നൽകുന്നതിനും തടസമല്ല. അതിനാൽ ഒരു മില്യൺ ന്യൂസിലൻഡ് ഡോളറിന്റെ സഹായം ഇന്ത്യക്ക് നൽകുകയാണെന്ന് ജസിൻഡ പ്രഖ്യാപിച്ചു.

ഇന്ത്യ റെഡ് ക്രോസ് സൊസൈറ്റിക്കാകും തുക കൈമാറുക. ഓക്‌സിജൻ സിലിണ്ടറുകൾ, ഓക്‌സിജൻ കോൺസൻട്രേറ്റുകൾ, മറ്റു അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വാങ്ങാൻ സംഘടന തുക വിനിയോഗിക്കും. ഇതിനൊപ്പം ആംബുലൻസ് ഉൾപ്പടെയുള്ള സൗകര്യങ്ങളും റെഡ്‌ക്രോസിന്റെ സഹായത്തോടെ ഇന്ത്യക്ക് നൽകും.

ഇന്ത്യയിലെ സ്‌ഥിതി സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണ്. ഇനിയും ഇന്ത്യക്ക് ഏതെങ്കിലും തരത്തിലുള്ള പിന്തുണ ആവശ്യമുണ്ടെങ്കിൽ അത് നൽകുമെന്നും ജസിൻഡ ആർഡേൻ വ്യക്‌തമാക്കി. നേരത്തെ യുഎസ്, ജർമനി, റഷ്യ, ഫ്രാൻസ്, സൗദി അറേബ്യ, യുഎഇ തുടങ്ങി നിരവധി രാജ്യങ്ങൾ ഇന്ത്യക്ക് സഹായവുമായി എത്തിയിരുന്നു.

Read also: വാക്‌സിൻ എടുത്തവർക്ക് മാസ്‌ക് വേണ്ട; ഇളവ് നൽകി അമേരിക്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE