ഓഹരി വിപണി വ്യാപാരം തുടങ്ങിയത് നഷ്‌ടത്തോടെ

By Staff Reporter, Malabar News
India-Stock-Exchange
Representational Image
Ajwa Travels

മുംബൈ: ആഗോള വിപണികളിലെ ദുർബലാവസ്‌ഥ രാജ്യത്തെ ഓഹരി സൂചികകളിലും പ്രതിഫലിച്ചു. ഇന്ന് രാവിലെ തന്നെ നിഫ്റ്റി 18,000ന് താഴെയെത്തി. സെൻസെക്‌സ് 325 പോയിന്റ് നഷ്‌ടത്തിൽ 60,107ലും നിഫ്റ്റി 93 പോയിന്റ് താഴ്ന്ന് 17,950ലുമാണ് വ്യാപാരം ആരംഭിച്ചത്. ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‍സി, കൊടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്‌ടത്തിൽ.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബിപിസിഎൽ, ഒഎൻജിസി, ഡോ. റെഡ്ഡീസ് ലാബ്, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ് ക്യാപ് സൂചികയിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സ്‌മോൾ ക്യാപിൽ മാറ്റമില്ല. ബാങ്ക് ഓഫ് ബറോഡ, സൊമാറ്റോ, ബെർജർ പെയിന്റ്സ് തുടങ്ങിയ 268 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം പുറത്തു വിടുന്നത്.

Read Also: പൊതുമരാമത്ത് പദ്ധതിയുടെ പുരോഗതി അറിയാൻ പ്രൊജക്‌ട് മാനേജ്മെന്റ് സിസ്‌റ്റം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE