പൊതുമരാമത്ത് പദ്ധതിയുടെ പുരോഗതി അറിയാൻ പ്രൊജക്‌ട് മാനേജ്മെന്റ് സിസ്‌റ്റം

By News Bureau, Malabar News
pa-muhammed-riyas
മന്ത്രി പിഎ മുഹമ്മദ് റിയാസ്
Ajwa Travels

തിരുവനന്തപുരം: പൊതുമരാമത്ത് പദ്ധതിയുടെ പുരോഗതി അറിയാനാകുന്ന പ്രൊജക്‌ട് മാനേജ്മെന്റ് സിസ്‌റ്റം നടപ്പാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പ്രവൃത്തികളിൽ സുതാര്യത, വേഗത, എന്നിവ ഉറപ്പാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും 2022ൽ പദ്ധതി ആരംഭിക്കുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.

ഒരു പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതുവഴി ലഭ്യമാകും. എപ്പോൾ പ്രവൃത്തി തുടങ്ങും, അവസാനിക്കും, എത്ര ശതമാനം പുരോഗമിച്ചു എന്നതെല്ലാം ഡാഷ് ബോർഡിൽ ലഭ്യമാക്കും. ഓരോ ഘട്ടത്തിനും കൃത്യമായ ടൈം ലൈൻ ഉണ്ടാകും. കരാറുകാർക്ക് അവരുടേതായ ആയ പ്രശ്‌നങ്ങൾ റിപ്പോർട് ചെയ്യാനും അവസരം നൽകുന്നുണ്ട്; മന്ത്രി വ്യക്‌തമാക്കി.

സമഗ്രമായ ഒരു സംവിധാനമാണ് ഉദ്ദേശിക്കുന്നതെന്നും വകുപ്പ് മേധാവി, ജില്ലാ കളക്‌ടർ, സ്‌റ്റേറ്റ് നോഡൽ ഓഫിസർ, ഉദ്യോഗസ്‌ഥർ തുടങ്ങിയവർക്ക് ബന്ധപ്പെട്ട വിവരങ്ങൾ ഇതിൽ അപ്ഡേറ്റ് ചെയ്യാനാകുമെന്നും മന്ത്രി അറിയിച്ചു.

എംഎൽഎമാർക്കും ജനങ്ങൾക്കും എല്ലാം ഇത് പരിശോധിക്കാൻ സംവിധാനം ഒരുക്കും. ജനങ്ങൾക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് രേഖപ്പെടുത്താനും സാധിക്കും; മന്ത്രി നിയമസഭയിൽ വ്യക്‌തമാക്കി.

Most Read: മോൻസൺ മാവുങ്കലുമായി ബന്ധം; ഐജി ലക്ഷ്‌മണയ്‌ക്ക് സസ്‌പെൻഷൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE