ആരോഗ്യമന്ത്രി ചർച്ചക്ക് വിളിച്ചു; മെഡിക്കൽ കോളജ് ഡോക്‌ടർമാരുടെ സമരം മാറ്റി

By Syndicated , Malabar News
Medical-doctors-bandh_Malabar news
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്‌ടർമാരുടെ അനിശ്‌ചിതകാല സമരം മാറ്റി വച്ചു. ഇന്ന് ആരംഭിക്കാനിരുന്ന സമരമാണ് മാറ്റിയത്. ബുധനാഴ്‌ച ആരോഗ്യമന്ത്രി ചർച്ചക്ക് വിളിച്ച പശ്‌ചാത്തലത്തിലാണ് സമരം മാറ്റിയത്. ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്ന് കെജിഎംസിടിഎ അറിയിച്ചു.

ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ചാണ് മെഡിക്കൽ കോളേജ് ഡോക്‌ടർമാർ സമരത്തിന് ആ​ഹ്വാനം ചെയ്‌തത്‌. മറ്റ് സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവും ശമ്പളക്കുടിശ്ശികയും സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കോവിഡ് മുന്നണിപ്പോരാളികളായ സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർക്ക് എതിരെയുള്ള കടുത്ത അവഗണന സർക്കാർ തുടരുകയാണെന്ന് സംഘടനകൾ ആരോപിക്കുന്നു.

Read also: എംവി ജയരാജൻ ഇന്ന് ആശുപത്രി വിടും; ആരോഗ്യനില തൃപ്‌തികരം, നിരീക്ഷണം തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE