ഇത്രയും കള്ളങ്ങൾ പറയാൻ ടെലിപ്രോംപ്റ്ററിന് കഴിയില്ല; മോദിയെ പരിഹസിച്ച് രാഹുൽ

By Desk Reporter, Malabar News
'Prime Minister is one of those who pretends to know'; Rahul scoffed
Ajwa Travels

ന്യൂഡെൽഹി: വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ ദാവോസ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കവെ ടെലിംപ്രോപ്റ്റര്‍ തകരാറിൽ ആയതിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. ഇത്രധികം കള്ളങ്ങള്‍ പറയാന്‍ ടെലിംപ്രോംപ്റ്ററിന് കഴിയില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഹിന്ദിയിലുള്ള ട്വീറ്റ്.

ടെലിംപ്രോപ്റ്റര്‍ തകരാറിലായതിനെ തുടര്‍ന്ന് മോദിയുടെ പ്രസംഗം കുറച്ച് നേരം നിര്‍ത്തിവെച്ചിരുന്നു. ഈ സംഭവത്തെ ട്രോളിയാണ് രാഹുല്‍ ട്വീറ്റ് ചെയ്‌തത്‌. അഞ്ച് ദിവസം നീളുന്ന ലോക എക്കണോമിക് ഉച്ചകോടിയില്‍ ആദ്യ ദിവസമായ തിങ്കളാഴ്‌ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്‌തത്‌. മറ്റ് രാജ്യതലവൻമാരും ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് പ്രസംഗം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നു. സംഭവത്തിന്റെ വീഡിയോ ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ്. ടെലിപ്രോംറ്റര്‍ തടസപ്പെട്ടതോടെ മോദി സംസാരിക്കാന്‍ ബുദ്ധിമുട്ടുന്നതായാണ് വീഡിയോയിലുള്ളത്.

ചര്‍ച്ചയുടെ മോഡറേറ്റര്‍ ആയിരുന്നയാള്‍ തനിക്ക് പ്രധാനമന്ത്രി പറയുന്നത് കേള്‍ക്കാമെന്നും സസംസാരം തുടര്‍ന്നോളൂ എന്നും പറയുന്നുണ്ടെങ്കിലും സംസാരിക്കാന്‍ സാധിക്കാതെ മോദി വെപ്രാളപ്പെടുന്നതും വീഡിയോയില്‍ കാണാം.

നികുതി പ്രശ്‌നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളെക്കുറിച്ചും മൂലധന നിക്ഷേപം ആകര്‍ഷിക്കാനായി രാജ്യത്ത് നടക്കുന്ന അടിസ്‌ഥാന സൗകര്യ വികസന പദ്ധതികളുമാണ് ഉച്ചകോടിയില്‍ മോദി വിശദീകരിച്ചത്.

Most Read:  റിപ്പബ്‌ളിക് പരേഡ് വൈകും; 75 വർഷത്തിനിടെ ആദ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE