പ്രധാനമന്ത്രിയുടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്ക്; വീഡിയോ കണ്ടത് 20 കോടിയോളം ആളുകൾ

By Staff Reporter, Malabar News
Narendra Modi
പ്രധാനമന്ത്രി നരേന്ദ്രമോദി
Ajwa Travels

ന്യൂഡെൽഹി: ഇന്നലെ ആരംഭിച്ച ലോക സാമ്പത്തിക ഫോറത്തിൽ വീഡിയോ കോൺഫറൻസ് വഴി പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ഇടയ്‌ക്ക് തടസപ്പെട്ടിരുന്നു. മുൻകൂട്ടി തയ്യാർ ചെയ്‌ത പ്രസംഗം ടെലിപ്രോംപ്റ്റർ സാങ്കേതിക സംവിധാന സഹായത്തോടെ നോക്കിവായിച്ച് പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ ടെലിപ്രോംപ്റ്റർ പണി മുടക്കുകയായിരുന്നു.

പ്രസംഗം തടസപ്പെട്ട വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വന്ന്, നിമിഷനേരം കൊണ്ടാണ് വൈറലായത്. 193 ലോകരാജ്യങ്ങളും ഭരണത്തലവൻമാരും നേതാക്കളും ലോക മാദ്ധ്യമങ്ങളും തൽസമയം വീക്ഷിക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ ദാവോസ് ലോക ഉച്ചകോടിക്കിടെ പ്രസംഗിക്കുമ്പോഴാണ് അബദ്ധം പിണഞ്ഞത്. ഏതാണ്ട് രണ്ടു മിനിറ്റ് നേരത്തോളമാണ് മോദിയുടെ പ്രസംഗം ഇങ്ങനെ തടസപ്പെട്ടത്. പ്രസംഗം തടസപ്പെടുന്നതിന്റെയും, മോദി അത്രയും നേരം സംസാരിക്കാതെ നിൽക്കുന്നതിന്റെയും ദൃശ്യങ്ങളാണ് വൈറലായത്.

ടെലിപ്രോംപ്റ്റർ പണി മുടക്കിയതോടെ പ്രധാനമന്ത്രിക്ക് തുടർന്ന് സംസാരിക്കാൻ പറ്റാതായി. സ്വന്തമായി എന്തെങ്കിലും പറഞ്ഞ്, വിഷയത്തിലെ ഗൗരവം കൈവിടാതെ പ്രസംഗം മുന്നോട്ടുകൊണ്ടുപോകാൻ പ്രധാനമന്ത്രിക്ക് ആയതുമില്ല. ലോക എക്കണോമിക് ഉച്ചകോടിയിൽ ആദ്യ ദിവസമായ തിങ്കളാഴ്‌ചയാണ്‌ പ്രധാനമന്ത്രി ഓൺലൈനായി ഉച്ചകോടിയെ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ചത്.

വാക്കുകൾ കിട്ടാതെ പ്രയാസപ്പെടുന്ന മോദിയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ ഏറെ ചർച്ചകൾക്ക്‌ ഇടയാക്കി. ‘എനിക്കു താങ്കൾ പറയുന്നത് കേൾക്കാം, പ്രസംഗം തുടർന്നോളൂ’ എന്നു ചർച്ചയുടെ മോഡറേറ്റർ പറഞ്ഞെങ്കിലും പ്രധാനമന്ത്രിക്ക് ടെലിപ്രോംപ്റ്റര്‍ ശരിയാകുന്നത് വരെ സംസാരം തുടരാനായില്ല.

സംഭവത്തിന്റെ വീഡിയോ ദൃശ്യം ഇന്നുമുതലാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. ചുരുങ്ങിയ സമയം കൊണ്ട് രാജ്യത്തിനകത്തും പുറത്തുമായി 20 കോടിയോളം ആളുകളാണ് ഈ വീഡിയോ ദൃശ്യങ്ങൾ ഇതുവരെ കണ്ടതായി കണക്കാക്കുന്നത്. ചരിത്രത്തിലേക്ക് ചേർക്കപ്പെടുന്ന ഈ വീഡിയോ രാജ്യത്തിന് അപമാനമാണ് എന്നാണ് ചിലർ സാമൂഹിക മാദ്ധ്യമങ്ങളിൽ കുറിക്കുന്നത്.

narendra-modi-telepropmpter
കടപ്പാട്: വികടൻ ടിവി

പ്രധാനമന്ത്രിയെ പരിഹസിച്ച് കോൺഗ്രസ്‌ നേതാവ് രാഹുൽ ​ഗാന്ധിയും ഇന്ന് രംഗത്തെത്തിയിരുന്നു. ഇത്രയധികം കള്ളങ്ങൾ പറയാൻ ടെലിപ്രോംപ്റ്ററിനും കഴിയില്ലെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. നികുതി പ്രശ്‌നം പരിഹരിക്കുന്നതിന് സർക്കാർ നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും മൂലധന നിക്ഷേപം ആകർഷിക്കാനായി രാജ്യത്ത് നടക്കുന്ന വികസന പദ്ധതികളുമാണ് ഉച്ചകോടിയിൽ മോദി സംസാരിച്ചത്.

Read Also: ഓപ്പറേഷൻ ഹലോ ടാക്‌സി; അനധികൃത ടാക്‌സി സർവീസുകൾക്ക് പിടിവീഴും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE