ഓപ്പറേഷൻ ഹലോ ടാക്‌സി; അനധികൃത ടാക്‌സി സർവീസുകൾക്ക് പിടിവീഴും

By Team Member, Malabar News
Operation Hello Taxi By Motor Vehicle Department

തിരുവനന്തപുരം: സംസ്‌ഥാനത്തെ അനധികൃത ടാക്‌സി സർവീസുകാരെ പിടികൂടാനായി പുതിയ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. ഓപ്പറേഷൻ ഹലോ ടാക്‌സി എന്ന പേരിൽ പരിശോധന നടത്താനാണ് തീരുമാനം. നാളെ മുതൽ ആരംഭിക്കുന്ന പരിശോധന ഈ മാസം 22ആം തീയതി വരെ തുടരും. കൂടാതെ പിടികൂടുന്ന അനധികൃത ടാക്‌സി സർവീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.

അനധികൃത ടാക്‌സി സർവീസുകൾ സംസ്‌ഥാനത്ത് വ്യാപകമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജുവിന് നേരത്തെ തന്നെ പരാതി ലഭിച്ചിരുന്നു. തുടർന്ന് ഈ പരാതിയിൽ അന്വേഷണം നടത്താൻ മന്ത്രി മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകുകയും ചെയ്‌തിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ ഇപ്പോൾ ഓപ്പറേഷൻ ഹലോ ടാക്‌സി എന്ന പേരിൽ പരിശോധന നടത്തുന്നത്.

അനധികൃത സർവീസുകൾ നടത്തുന്ന ടാക്‌സികൾക്കെതിരെയും, വാടകയ്‌ക്ക്‌ വിളിച്ചിട്ട് പോകാത്ത വാഹനങ്ങൾക്കെതിരെയും കടുത്ത നടപടികൾ സ്വീകരിക്കണമെന്ന് അഡീഷണൽ ട്രാൻസ്‌പോർട് കമ്മീഷൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥർക്ക്‌ നിർദ്ദേശം നൽകിയിട്ടുണ്ട്.

Read also: ആൻട്രിക്‌സ്-ദേവാസ് കേസ്; തട്ടിപ്പിന്റെ വിഷം അടങ്ങിയിട്ടുണ്ടെന്ന് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE