തമിഴ് ആന്തോളജി സീരീസ് ‘നവരസ’യുടെ ട്രെയ്‌ലർ പുറത്തുവിട്ടു

By Staff Reporter, Malabar News
navarasa-trailer-realeased
Ajwa Travels

പ്രശസ്‌ത സംവിധായകൻ മണിരത്‌നം നിർമിച്ച് ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച സംവിധായകരും, അഭിനേതാക്കളും, സാങ്കേതിക വിദഗ്‌ധരും അണിനിരക്കുന്ന തമിഴ് ആന്തോളജി സീരീസ് നവരസയുടെ ട്രെയ്‌ലർ പുറത്തുവിട്ടു. ഒൻപത് സംവിധായകരുടെ ഒൻപത് ചിത്രങ്ങളാണ് നവരസയിൽ അടങ്ങിയിരിക്കുന്നത്. ഒൻപത് വികാരങ്ങളെ പ്രതിനിധീകരിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സൂര്യ, അരവിന്ദ് സ്വാമി, പാര്‍വതി തിരുവോത്ത്, വിജയ് സേതുപതി, സിദ്ധാര്‍ഥ്‌, പ്രകാശ് രാജ്, രേവതി, നിത്യാ മേനോന്‍, ഐശ്വര്യ രാജേഷ്, പൂര്‍ണ, റിതിക, ശരവണന്‍, അളകം പെരുമാള്‍, പ്രസന്ന, ബോബി സിംഹ, വിക്രാന്ത്, ഗൗതം കാര്‍ത്തിക്, അശോക് സെല്‍വന്‍, റോബോ ഷങ്കര്‍, രമേഷ് തിലക്, സനന്ത്, വിധു, മണിക്കുട്ടൻ, നെടുമുടി വേണു എന്നിവരാണ് ഒൻപത് സിനിമകളിലായി അഭിനയിച്ചത്.

മണിരത്‌നവും, ജയേന്ദ്ര പഞ്ചപാകേശനും ചേർന്നാണ് നവരസ നിർമിച്ചത്. കോവിഡ് കാലത്ത് പ്രതിസന്ധിയിലായ സിനിമ പ്രവർത്തകർക്ക് സാമ്പത്തിക സഹായം നൽകുന്നതിനായാണ് സിനിമ ഒരുക്കിയത്. ചിത്രം നെറ്റ്ഫ്ളിക്‌സിലൂടെയാണ് റിലീസ് ചെയ്യുക. പ്രിയദർശൻ, ഗൗതം വാസുദേവ മേനോന്‍, ബിജോയ് നമ്പ്യാര്‍, കാര്‍ത്തിക് സുബ്ബരാജ്, പൊന്‍ റാം, സർജുൻ കെഎം, കാര്‍ത്തിക് നരേന്‍, രതിന്ദ്രന്‍ ആര്‍ പ്രസാദ്, അരവിന്ദ് സ്വാമി എന്നിവരാണ് സംവിധായകര്‍.

പിസി ശ്രീറാം, സന്തോഷ് ശിവന്‍, ബാലസുബ്രഹ്‌മണ്യം, മനോജ് പരമഹംസ, അഭിനന്ദന്‍ രാമാനുജം, ശ്രേയസ് കൃഷ്‌ണ, സുജിത് സാരംഗ്, വി ബാബു എന്നിവരാണ് ഛായാഗ്രഹണം. പട്ടുകോട്ടൈ പ്രഭാകര്‍, മദന്‍ കര്‍ക്കി, സോമീതരന്‍ എന്നിവരാണ് തിരക്കഥ ഒരുക്കിയത്. എആര്‍ റഹ്‌മാന്‍, ഇമന്‍, ജിബ്രാന്‍, അരുല്‍ദേവ്, കാര്‍ത്തിക്, രോണ്‍തന്‍ യോഹന്‍, ഗോവിന്ദ് വസന്ത, ജസ്‌റ്റിന്‍ പ്രഭാകരന്‍ എന്നിവരാണ് സംഗീത സംവിധാനം നിർവഹിച്ചത്.

Read Also: ഒളിമ്പിക്‌സ് ഹോക്കി; സ്‌പെയിനിനെ തകർത്ത് ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE