യുഡിഎഫിന്റെ തെക്കൻ മേഖലാ തീരദേശ ജാഥ ഇന്ന് തുടങ്ങും

By Staff Reporter, Malabar News
kerala-udf
Ajwa Travels

തിരുവനന്തപുരം: യുഡിഎഫിന്റെ തെക്കന്‍ മേഖലാ തീരദേശ ജാഥക്ക് ഇന്ന് തുടക്കമാകും. ഷിബു ബേബി ജോണ്‍ നയിക്കുന്ന യാത്രയുടെ ഉൽഘാടനം വൈകീട്ട് അഞ്ചിന് വിഴിഞ്ഞം പൊഴിയൂരില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിർവഹിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തീരദേശ മേഖലയിൽ നിന്ന് കൂടുതൽ പിന്തുണ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ജാഥ സംഘടിപ്പിക്കുന്നത്.

ആഴക്കടല്‍ മൽസ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വാദങ്ങളിലെ പൊള്ളത്തരം തുറന്നുകാട്ടാൻ കഴിയുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ . ടിഎന്‍ പ്രതാപന്‍ എംപി നയിക്കുന്ന വടക്കന്‍ മേഖലാ ജാഥക്ക് ഇന്നലെ കാസര്‍ഗോഡ് തുടക്കമായിരുന്നു. ഇരുജാഥകളും ശനിയാഴ്‌ച വൈപ്പിനില്‍ സമാപിക്കും.

Read Also: സ്വർണക്കടത്ത്; പ്രതികളുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE