ഭർതൃവീട്ടുകാർക്ക് എതിരെ പരാതി നൽകിയ യുവതി തൂങ്ങിമരിച്ചു

By Desk Reporter, Malabar News
Suicide in Kochi
Representational Image
Ajwa Travels

കൊച്ചി: ആലുവക്കടുത്ത് എടയപ്പുറത്ത് ഭർതൃവീട്ടുകാർക്കെതിരെ പോലീസിൽ പരാതി നൽകിയ യുവതി ആത്‍മഹത്യ ചെയ്‌തു. എടയപ്പുറം കക്കാട്ടിൽ വീട്ടിൽ മോഫിയാ പർവീൻ (21) ആണ് തൂങ്ങി മരിച്ചത്. എൽഎൽബി വിദ്യാർഥിയായ യുവതി ഭർതൃവീട്ടുകാർക്കെതിരെ പരാതി നൽകാനായി ഇന്നലെ ആലുവ പോലീസ് സ്‌റ്റേഷനിൽ എത്തിയിരുന്നു.

ആത്‍മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സിഐക്കും ഭർത്താവിന്റെ കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് മോഫിയയുടെ ആത്‍മഹത്യാ കുറിപ്പിലുള്ളത്. മോഫിയയുടെ പരാതിയിൽ ഭർത്താവിനെയും പോലീസ് ചർച്ചക്ക് വിളിച്ചിരുന്നു.

ഈ ചർച്ചക്കിടെ സിഐ തന്നെ ചീത്ത വിളിച്ചുവെന്നാണ് ആത്‍മഹത്യാ കുറിപ്പിൽ മോഫിയ ആരോപിക്കുന്നത്. എന്നാൽ ചർച്ചക്കിടെ യുവതി ഭർത്താവിനോട് കയർത്തപ്പോൾ വഴക്കു പറയുകയായിരുന്നു എന്നാണ് പോലീസിന്റെ വിശദീകരണം.

Most Read:  സഞ്‌ജിത്തിന്റെ കൊലപാതകം; അറസ്‌റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE