പ്രതിസന്ധിക്കിടെ നികുതിയുടെ പേരിൽ വേട്ടയാടൽ; സർക്കാരിനെതിരെ തിയേറ്റർ ഉടമകൾ

By Team Member, Malabar News
Theaters in Kerala
Ajwa Travels

തിരുവനന്തപുരം : നികുതിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ തിയേറ്റർ ഉടമകൾ. കോവിഡിനെ തുടർന്ന് തിയേറ്റർ അടച്ചിട്ടിരിക്കുന്ന സമയത്തും നികുതിയുടെ പേരിൽ സർക്കാർ വേട്ടയാടുകയാണെന്ന് വ്യക്‌തമാക്കിയാണ് തിയേറ്റർ ഉടമകൾ രംഗത്തെത്തിയത്.

നിലവിലെ സാഹചര്യത്തിൽ അധിക കെട്ടിട നികുതി അടക്കാൻ സാധിക്കില്ലെന്ന് സർക്കാരിനെ അറിയിക്കുമെന്ന് പത്‌മ ,ഷേണായിസ് ഉടമ സുരേഷ് പത്‌മ അറിയിച്ചു. നികുതിയിൽ ഇളവ് നൽകുമെന്ന് മന്ത്രി പറഞ്ഞിട്ടും ഉദ്യോഗസ്‌ഥർ ഇതിന് സമ്മതിക്കുന്നില്ലെന്നാണ് ഉടമകൾ വ്യക്‌തമാക്കുന്നത്‌. കൂടാതെ ഓണത്തിനെങ്കിലും തിയേറ്ററുകൾ തുറക്കാൻ അനുമതി നൽകണമെന്ന ആവശ്യവുമായി ഫിലിം ചേംബറും രംഗത്തെത്തി.

സംസ്‌ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കിടെയാണ് തിയേറ്ററുകൾ അടച്ചിടാൻ തീരുമാനിച്ചത്. തുടർന്ന് അൺലോക്കിന്റെ ഭാഗമായി വാണിജ്യ സ്‌ഥാപനങ്ങൾ ഉൾപ്പടെയുള്ളവക്ക് വിവിധ സമയങ്ങളിലായി ഇളവുകൾ നൽകിയിട്ടും തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.

Read also : ലോക്ക്ഡൗൺ ഇളവ്; ജില്ലയിൽ ജാഗ്രത വേണമെന്ന് കളക്‌ടർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE