സംസ്‌ഥാനത്ത് കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തും

By Team Member, Malabar News
train service
Representational Image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ തീരുമാനം. കൊച്ചുവേളി–ബാനസവാടി ഹംസഫർ എക്‌സ്‌പ്രസ് 8ആം തീയതി മുതലും, അതിന്റെ മടക്ക ട്രെയിൻ 9ആം തീയതി മുതലും ആരംഭിക്കും. കൂടാതെ കൊച്ചുവേളി–പോർബന്തർ 4ആം തീയതി മുതലും, എറണാകുളം–ബാനസവാടി വീക്ക്‌ലി 5ആം തീയതി മുതലും, കന്യാകുമാരി– മാതാ വൈഷ്‌ണോദേവി കത്ര ഹിമസാഗർ 9ആം തീയതി മുതലും സർവീസ് നടത്തും.

എന്നാൽ കന്യാകുമാരി-മുംബൈ ജയന്തി സർവീസുകൾ പുനഃസ്‌ഥാപിക്കണമെന്ന് ശക്‌തമായ ആവശ്യം ഉയർന്നെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. കൂടാതെ ഇതിന്റെ സർവീസുകൾ പൂനെ വരെയാക്കി സർവീസ് വെട്ടിച്ചുരുക്കാനുള്ള നീക്കത്തിന് എതിരെയും പ്രതിഷേധം കനക്കുന്നുണ്ട്.

സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിലും ലോക്ക്ഡൗണിലും ഇളവുകൾ നൽകിയതോടെയാണ് ട്രെയിൻ സർവീസുകൾ വീണ്ടും പുനഃരാരംഭിച്ചത്. ഇതിനോടകം തന്നെ നിരവധി ട്രെയിനുകൾ ഇപ്പോൾ സംസ്‌ഥാനത്ത് ലോക്ക്ഡൗണിന് ശേഷം സർവീസ് നടത്തുന്നുണ്ട്.

Read also : കെ സുരേന്ദ്രനെ വേട്ടയാടുന്നത് സ്‌ത്രീശാപം; ശോഭാസുരേന്ദ്രൻ പക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE