കോവിഡ് സുരക്ഷാ മാനദണ്ഡം ലംഘിക്കുന്നവർക്ക് വിമാനയാത്രാവിലക്ക്; കേന്ദ്രം

By Team Member, Malabar News
flight service-kuwait
Representational image
Ajwa Travels

ന്യൂഡെൽഹി : കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ഇനിമുതൽ വിമാനയാത്രക്ക് വിലക്ക് വീഴും. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത ആളുകൾക്ക് വിമാനയാത്രക്ക് വിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനം എടുത്തിരിക്കുന്നത്. മാസ്‌ക് ശരിയായി ധരിക്കാത്തവർ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അടുത്തിടപഴകുന്നവർ എന്നിവരുടെ പട്ടിക തയാറാക്കി ഭാവി യാത്രകൾക്കു വിലക്ക് ഏർപ്പെടുത്തുന്ന രീതിയാണ് പരിഗണനയിൽ ഉള്ളത്.

ഏതാനും ചില യാത്രക്കാരുടെ മാത്രം അശ്രദ്ധ കൊണ്ട് നിരവധി ആളുകൾക്ക് രോഗം ഉണ്ടാകുന്ന സാഹചര്യം നിലവിൽ ഉണ്ടെന്നും, ഇത്തരത്തിലുള്ള ആളുകൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്താനുള്ള നടപടികൾ നിലവിൽ ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്‌തമാക്കി. ഒപ്പം തന്നെ കോവിഡ് രോഗവ്യാപനം തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വ്യോമയാന ഡയറക്‌ടറേറ്റ് ജനറലിന്(ഡിജിസിഎ) മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

Read also : കഴക്കൂട്ടത്ത് സിപിഎം-ബിജെപി സംഘർഷം; പിന്നിൽ കടകംപള്ളിയെന്ന് ശോഭാ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE