കൊട്ടാരക്കരയിൽ ദമ്പതികളെ ഇടിച്ച കാറിൽ ലഹരി വസ്‌തുക്കൾ ഉണ്ടായിരുന്നു; പോലീസ്

By Desk Reporter, Malabar News
Kerala-Police
Representational Image
Ajwa Travels

കൊല്ലം: കൊട്ടാരക്കര കുളക്കടയിൽ ദമ്പതികളുടെ വാഹനത്തിൽ ഇടിച്ച കാറില്‍ നിന്ന് ലഹരി വസ്‌തുക്കള്‍ കണ്ടെത്തിയതായി പോലീസ്. ദമ്പതികൾ സഞ്ചരിച്ച ഓള്‍ട്ടോ കാറുമായി കൂട്ടിയിടിച്ച ഇന്നോവ കാറില്‍ നിന്നാണ് പോലീസ് ലഹരി വസ്‌തുക്കള്‍ കണ്ടെത്തിയത്.

പുനലൂര്‍ തൊളിക്കോട് സ്വദേശി ബിനീഷ് കൃഷ്‌ണൻ, ഭാര്യ അഞ്‌ജു എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ മൂന്നു വയസുള്ള കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റു. കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലാണ്.

ചൊവ്വാഴ്‌ച പുലർച്ചയോടെയാണ് അപകടം ഉണ്ടായത്. കൊട്ടാരക്കര ഭാഗത്തേക്ക് വന്ന ഇന്നോവ കാറും അടൂര്‍ ഭാഗത്തേക്ക് പോയ ഓള്‍ട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്. എറണാകുളത്ത് സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടമുണ്ടായത്. ഇന്നോവ കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Most Read:  ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം; 31 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE