ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ അടുത്ത നാല് ദിവസം ഉഷ്‌ണതരംഗ മുന്നറിയിപ്പില്ല

By Trainee Reporter, Malabar News
Heat wave
Representational Image
Ajwa Travels

ന്യൂഡെൽഹി: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ഇന്ന് മുതൽ ചൂടിന് നേരിയ കുറവ് ഉണ്ടായേക്കും. പഞ്ചാബ്, മധ്യപ്രദേശ്, ഡെൽഹി, ഹരിയാന എന്നീ സംസ്‌ഥാനങ്ങളിൽ ഇന്ന് മുതൽ നാല് ദിവസത്തേക്ക് ഉഷ്‌ണതരംഗം ഉണ്ടാവില്ലെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡെൽഹിയിൽ ഇന്ന് ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെ താഴ്‌ന്നേക്കും.

അതിനിടെ, നഗരത്തിൽ ഇന്നും ശക്‌തമായ പൊടിക്കാറ്റിന് സാധ്യത ഉണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്‌ച മുതൽ നഗരത്തിൽ വീണ്ടും താപനില ഉയർന്നേക്കും. ചൂട് കൂടിയതോടെ നഗരത്തിൽ ജലക്ഷാമവും രൂക്ഷമായി. യമുനയിലേക്ക് കൂടുതൽ വെള്ളം തുറന്ന് വിടാൻ ഹരിയാന ജലസേചനവകുപ്പിന് ഡെൽഹി ജലബോർഡ്‌ കത്തയച്ചിട്ടുണ്ട്.

അതേസമയം, കേരളത്തിൽ ഇന്ന് പരക്കെ ശക്‌തമായ മഴക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. തീവ്ര മുന്നറിയിപ്പുള്ള പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്തെ നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്.

Most Read: ഒറ്റമൂലി വൈദ്യന്റെ കൊലപാതകം; 5 പ്രതികൾക്കായി ലുക്ക്‌ഔട്ട്‌ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE