മൂന്നാം ഡോസ് കോവിഡ് വാക്‌സിൻ; വിതരണം സംബന്ധിച്ച തീരുമാനം ഉടൻ

By Team Member, Malabar News
Third Dose Covid vaccination In India
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് നൽകുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ഉടൻ തീരുമാനമെടുക്കും. ഇത് സംബന്ധിച്ച മാർഗരേഖ  മന്ത്രാലയം നിയോഗിച്ച വിദഗ്‌ധ സമിതി പുറത്തിറക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.

നിലവിൽ കാൻസർ ഉൾപ്പടെയുള്ള രോഗങ്ങൾ ഉള്ളവർക്കും, പ്രതിരോധശേഷി കുറഞ്ഞവർക്കും അധിക ഡോസെന്ന നിലയിൽ ആയിരിക്കും മൂന്നാം ഡോസ് വിതരണം ചെയ്യുക. അതിന് ശേഷം പിന്നീട് ബാക്കിയുള്ള ജനങ്ങൾക്ക് ബൂസ്‌റ്റർ ഡോസെന്ന നിലയിലും മൂന്നാം ഡോസ് വിതരണം ചെയ്‌തേക്കും.

കോവിഡ് വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ച ആളുകൾക്കാണ് മൂന്നാം ഡോസ് വിതരണം ചെയ്യുന്നത്. രണ്ടാം വാക്‌സിൻ സ്വീകരിച്ച ശേഷം 6 മാസത്തിനകം മൂന്നാം ഡോസ് നൽകണമെന്നാണ് കൊവാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെക് വ്യക്‌തമാക്കുന്നത്‌. കൂടാതെ രാജസ്‌ഥാൻ ഉൾപ്പടെ നിരവധി സംസ്‌ഥാനങ്ങളും നിലവിൽ കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് വിതരണം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

Read also: ഇടുക്കി അണക്കെട്ട്; ജലനിരപ്പ് ഉയരുന്നു, ഒരു ഷട്ടർ കൂടി ഉയർത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE