തിരുവനന്തപുരം നഗരസഭയിലെ നികുതി തട്ടിപ്പ്; ഒരാൾ അറസ്‌റ്റിൽ

By Desk Reporter, Malabar News
Thiruvananthapuram-corporation
Ajwa Travels

തിരുവനന്തപുരം: നഗരസഭയിലെ നികുതി തട്ടിപ്പ് കേസിൽ ഒരാൾ അറസ്‌റ്റിൽ. ശ്രീകാര്യം സോണൽ ഓഫിസിലെ ഓഫിസ് അറ്റൻഡൻഡ് ബിജുവിനെയാണ് (42) ശ്രീകാര്യം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഈ കേസിലെ ആദ്യ അറസ്‌റ്റ് ആണ് ഇത്. നികുതി തട്ടിപ്പ് വിവാദമായതോടെ ഒളിവിലായിരുന്ന ഇയാളെ കല്ലറയിൽ നിന്നാണ് ശ്രീകാര്യം പോലീസ് പിടികൂടിയത്.

തിരുവനന്തപുരം നഗരസഭാ പരിധിയിലെ ഉള്ളൂർ, ആറ്റിപ്ര, ശ്രീകാര്യം, നേമം സോണൽ ഓഫിസിൽ നിന്നായി 33.96 ലക്ഷം രൂപയുടെ നികുതി പണം തിരിമറി നടന്നു എന്നാണ് കണ്ടെത്തൽ. സംസ്‌ഥാന കൺകറന്റ് ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് വൻ തട്ടിപ്പ് തെളിഞ്ഞത്. നികുതി ഇനത്തിൽ ലഭിച്ച പണം ബാങ്കിൽ അടക്കാതെ തിരുവനന്തപുരം നഗരസഭയുടെ നാല് സോണൽ ഓഫിസിലെ ഉദ്യോഗസ്‌ഥരാണ് ലക്ഷങ്ങൾ തട്ടിയത്.

നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസുകൾ എടുത്തിട്ടുണ്ടെന്ന് മേയർ ആര്യ രാജേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ടെന്നും മേയർ അറിയിച്ചു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നഗരസഭയിലെ ഏഴ് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്‌.

Most Read:  നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE