ഖേദ പ്രകടനം സ്വാഗതം ചെയ്യുന്നു, എങ്കിലും പരാതിയിൽ നിന്ന് പിന്നോട്ടില്ല; മേയർ

By Desk Reporter, Malabar News
does not back down from the complaint; Mayor
Ajwa Travels

തിരുവനന്തപുരം: തനിക്ക് എതിരായ അധിക്ഷേപകരമായ പരാമര്‍ശത്തില്‍ കെ മുരളീധരനെതിരായ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയര്‍ ആര്യാ രാജേന്ദ്രന്‍. തെറ്റ് തിരിച്ചറിഞ്ഞ് ഖേദം പ്രകടിപ്പിച്ചതിനെ ആ രീതിയില്‍ തന്നെ സ്വീകരിക്കുന്നു. എന്നാല്‍ നിയമപരമായി നല്‍കിയിട്ടുള്ള പരാതിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്നും മേയർ വ്യക്‌തമാക്കി. കെ മുരളീധരനെയോ മറ്റാരെയെങ്കിലുമോ തന്റെ പക്വത അളക്കുന്നതിനായി നിയമിച്ചിട്ടില്ലെന്നും മേയര്‍ പറഞ്ഞു.

“എന്റെ പ്രവര്‍ത്തിയില്‍ നിന്നാണ് എന്റെ പക്വത തീരുമാനിക്കേണ്ടത്. അതിന് സമയമായിട്ടില്ല. ഈ ഭരണ സമിതി ചുമതലയേറ്റതിന് ശേഷം നിരവധി പ്രവര്‍ത്തനങ്ങള്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്തിട്ടുണ്ട്. അതൊന്നും മേയറുടെ പ്രത്യേക കഴിവുകൊണ്ടൊന്നുമല്ല. എന്തെങ്കിലും പ്രത്യേക കഴിവുള്ളതുകൊണ്ടാണ് ഞാന്‍ മേയറായതെന്നും കരുതുന്നില്ല. ഇവിടെ ആര് മേയറായി വന്നാലും മുന്നോട്ടുപോകാനുള്ള ഒരു സംവിധാനം ഇവിടെയുണ്ട്. ആ സംവിധാനത്തിന്റെ ഭാഗമായിട്ടാണ് എല്ലാവരും പ്രവര്‍ത്തിക്കുന്നത്,”- ആര്യ രാജേന്ദ്രൻ പറഞ്ഞു.

ഇടതുപക്ഷ പ്രസ്‌ഥാനം ഉയര്‍ത്തിക്കാണിക്കുന്ന നയത്തിന്റെ ഭാഗമായി തീരുമാനങ്ങളെടുക്കാനുള്ള രാഷ്‌ട്രീയ ബോധം എനിക്കുണ്ട്, അതിന്റെ അടിസ്‌ഥാനത്തില്‍ തീരുമാനങ്ങൾ എടുക്കുന്നുമുണ്ട്. ആരുതന്നെയായാലും യുവജനങ്ങളുടെയും വിദ്യാർഥികളുടെയും സ്‌ത്രീകളുടെയും പക്വത തീരുമാനിക്കേണ്ടതില്ലെന്നും മേയർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം മേയർ ആര്യാ രാജേന്ദ്രനെതിരെ നടത്തിയ അധിക്ഷേപകരമായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കോൺഗ്രസ് എംപി കെ മുരളീധരൻ ഇന്ന് രംഗത്ത് വന്നിരുന്നു. തന്റെ പ്രസ്‌താവന മേയർക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി കെ മുരളീധരൻ പറഞ്ഞു.

തന്റെ ഒരു പ്രസ്‌താവനയും സ്‌ത്രീകളെ വേദനിപ്പിക്കരുതെന്ന് നിർബന്ധമുണ്ട്. എന്നാൽ മേയറുടെ പക്വതക്കുറവുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാട്ടിയ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.

Most Read:  മുല്ലപ്പെരിയാർ വിഷയം; തമിഴ്‌നാട്ടിൽ പൃഥ്വിരാജിന്റെ കോലം കത്തിച്ച് പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE