തിരുവനന്തപുരം: സ്‌ത്രീത്വത്തെ അപമാനിച്ചെന്ന തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ പരാതിയിൽ കെ മുരളീധരൻ എംപിയ്‌ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം കോർപറേഷനിലെ നികുതി തട്ടിപ്പിനെതിരായ സമരത്തിലായിരുന്നു മുരളീധരന്റെ അധിക്ഷേപം.
കാണാൻ നല്ല സൗന്ദര്യമുണ്ട്, എന്നാൽ വായിൽ നിന്ന് വരുന്നത് കൊടുങ്ങല്ലൂരിലെ ഭരണിപ്പാട്ട് തോറ്റുപോകുന്ന വാക്കുകളാണെന്ന് ആയിരുന്നു മുരളീധരന്റെ പ്രസ്‌താവന. ഇതിനെതിരെ മേയർ മ്യൂസിയം പോലീസിലാണ് പരാതി നൽകിയത്. പിന്നാലെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുരളീധരൻ രംഗത്തെത്തുകയും ചെയ്‌തു. . തന്റെ പ്രസ്‌താവന മേയർക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി കെ മുരളീധരൻ പറഞ്ഞു.
മേയറുടെ പക്വതക്കുറവ് സംബന്ധിച്ച പ്രസ്‌താവന പിൻവലിക്കാൻ തയ്യാറല്ലെന്നും മുരളീധരൻ വ്യക്‌തമാക്കി. തന്റെ പക്വത അളക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് മേയർ തിരിച്ചടിക്കുകയും ചെയ്‌തിരുന്നു.
Also Read: മുല്ലപ്പെരിയാർ തുറന്നാൽ 883 കുടുംബങ്ങളെ മാറ്റണം; ജില്ലാ കളക്‌ടർ