പിണക്കം മറന്ന് കെ മുരളീധരൻ പാലക്കാടേക്ക്; രാഹുലിനായി പ്രചാരണത്തിനിറങ്ങും

ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് താനുണ്ടാകില്ലെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തന്നെ മുരളീധരൻ പറഞ്ഞിരുന്നു. എന്നാൽ, നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് രാഹുലിനായി പാലക്കാടെത്തുന്നത്.

By Senior Reporter, Malabar News
Abusive reference; K Muraleedharan expresses regret
Ajwa Travels

പാലക്കാട്: പിണക്കം മറന്ന് കെ മുരളീധരൻ പാലക്കാട് പ്രചാരണത്തിനെത്തുന്നു. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിനായുള്ള പ്രചാരണ യോഗങ്ങളിൽ ഞായറാഴ്‌ചയും തിങ്കളാഴ്‌ചയുമാകും മുരളീധരൻ പങ്കെടുക്കുക. മേപ്പറമ്പ് ജങ്ഷനിൽ നാളെ വൈകിട്ട് ആറിന് പൊതുയോഗത്തിൽ മുരളീധരൻ സംസാരിക്കും.

ഇതിന് പിന്നാലെ തിങ്കളാഴ്‌ച രാവിലെ എട്ടിന് പാലക്കാട് കണ്ണാടിയിൽ കർഷക രക്ഷാമാർച്ചും മുരളീധരൻ ഉൽഘാടനം ചെയ്യും. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് താനുണ്ടാകില്ലെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തന്നെ മുരളീധരൻ പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്‌ചയും നിലപാട് ആവർത്തിച്ച മുരളീധരനോട് പ്രചാരണത്തിന് എത്തണമെന്ന് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.

സ്‌ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിലും മുരളീധരനോട് ഫോണിൽ സംസാരിച്ചതായാണ് വിവരം. ആദ്യം പാലക്കാട് സ്‌ഥാനാർഥിയായി ഡിസിസി നൽകിയ കത്തിൽ നിർദ്ദേശിച്ചിരുന്നത് കെ മുരളീധരനെ ആയിരുന്നു. എന്നാൽ, പ്രഖ്യാപനം വന്നപ്പോൾ സ്‌ഥിതിഗതികൾ മാറി. രാഹുൽ മാങ്കൂട്ടത്തിൽ പ്രചാരണം തുടങ്ങി ദിവസങ്ങൾക്ക് ശേഷമാണ് ഡിസിസി നേതൃത്വം അയച്ച കത്ത് പുറത്തുവന്നത്. ഇത് പിന്നീട് വലിയ വിവാദമായിരുന്നു.

Most Read| യുഎസ് സമ്മർദ്ദം; ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഖത്തർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE