രുചിയും മണവും അറിയാത്തവർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങരുത്; നിർദേശവുമായി കളക്‌ടർ

By Desk Reporter, Malabar News
Representational Image
Ajwa Travels

വയനാട്: തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി കളക്‌ടർ ഡോ. അദീല അബ്‌ദുല്ല. ചുമ, ജലജലദോഷം, തൊണ്ടവേദന, മണവും രുചിയും അറിയാത്ത അവസ്‌ഥ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങരുത്. തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളും കുടുംബ യോഗങ്ങളും അടച്ചിട്ട മുറികളിൽ നടത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നും കളക്‌ടർ നിർദേശം നൽകി.

പൊതുജനങ്ങളും സ്‌ഥാനാർഥികളും പ്രവർത്തകരും അതീവ ജാഗ്രത പാലിക്കണം. പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപെടുന്നവർ ശരിയായ രീതിയിൽ മാസ്‌ക് ധരിക്കണം, മാസ്‌ക് താഴ്‌ത്തി സംസാരിക്കരുത്. സാമൂഹിക അകലം പാലിക്കാനും കൈകൾ ഇടക്കിടെ ശുചീകരിക്കാനും ശ്രദ്ധിക്കണം.

ജാഥകളും പൊതുയോഗങ്ങളും കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചുകൊണ്ട് മാത്രമേ നടത്താവൂ. കുടുംബ യോഗങ്ങളും പൊതുയോഗങ്ങളും തുറസായ സ്‌ഥലങ്ങളിൽ നടത്തണം. കോവിഡ് രോഗികൾ, ഗർഭിണികൾ, വയോധികർ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവരുടെ വീടുകളിലും ക്വാറന്റെയ്നിൽ ആളുകൾ താമസിക്കുന്ന വീടുകളിലും പ്രചാരണം നടത്തുമ്പോൾ പ്രത്യേകം ശ്രദ്ധ പുലർത്തണം എന്നും കളക്‌ടർ പറഞ്ഞു.

Also Read:  വളാഞ്ചേരിയില്‍ നിന്ന് 21കാരിയെ കാണാതായിട്ട് 20 ദിവസങ്ങൾ; എങ്ങുമെത്താതെ അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE