തിരൂരിലെ മൂന്ന് വയസുകാരന്റെ മരണം; കുഞ്ഞ് നേരിട്ടത് കൊടിയ മർദ്ദനം

By News Bureau, Malabar News
Representational Image

മലപ്പുറം: തിരൂരിൽ മൂന്ന് വയസുകാരന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ടാനച്ഛൻ അർമാൻ ദിവസങ്ങൾക്ക് മുൻപ് മർദ്ദനം തുടങ്ങിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഊഹിക്കാവുന്നതിലും അപ്പുറം മർദ്ദനം കുഞ്ഞിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും എസ്‌പി വ്യക്‌തമാക്കി.

സംഭവത്തിൽ പ്രതികളുടെ അറസ്‌റ്റ് പോലീസ് ഉടൻ രേഖപ്പെടുത്തും. പ്രതികളുടെ ക്വാർട്ടേഴ്‌സിൽ എസ്‌പി സന്ദർശനം നടത്തി. കുഞ്ഞിനെ പൊളളലേൽപ്പിക്കാൻ ഉപയോഗിച്ച വസ്‌തുക്കൾ പോലീസ് ഇവിടെനിന്നും കണ്ടെടുത്തു.

കഴിഞ്ഞ ദിവസമാണ് തലയിൽ പരുക്ക് പറ്റിയെന്ന് പറഞ്ഞ് മൂന്ന് വയസുകാരനായ ഷെയ്ഖ് സിറാജിനെയും കൊണ്ട് രണ്ടാനച്ഛൻ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തുന്നത്. എന്നാൽ കുഞ്ഞ് അപ്പോഴേക്കും മരിച്ചിരുന്നു. കുഞ്ഞ് മരിച്ചുവെന്ന് ഉറപ്പ് വരുത്തിയതിന് പിന്നാലെ രണ്ടാനച്ഛൻ അവിടെ നിന്നും കടന്നുകളഞ്ഞു.

കുഞ്ഞ് കുളിമുറിയിൽ വീണ് പരുക്കു പറ്റിയതാണെന്നാണ് അമ്മയുടെ മൊഴി. എന്നാൽ കുഞ്ഞിന്റെ തലയ്‌ക്ക് പിന്നിൽ ശക്‌തമായ അടിയേറ്റതിന്റെ പാടുണ്ടെന്ന് ഡോക്‌ടർമാർ പറഞ്ഞു.

കൂടാതെ കുഞ്ഞിന്റെ ദേഹത്ത് പൊള്ളലേറ്റ പാടുകളുമുണ്ട്. ഇതേതുടർന്ന് കുഞ്ഞിന്റെ മരണത്തിൽ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുക്കുകയായിരുന്നു.

ഇന്നലെതന്നെ രണ്ടാനച്‌ഛൻ അർമാനെ പോലീസ് പിടികൂടിയിരുന്നു. കുട്ടിയെ ആശുപത്രിയിൽ ഉപേക്ഷിച്ച് മുങ്ങിയ ഇയാളെ പാലക്കാട് വെച്ചാണ് പോലീസ് പിടികൂടിയത്. കുട്ടിയുടെ അമ്മ നിലവിൽ പോലീസ് കസ്‌റ്റഡിയിലാണ്.

Malabar News: ജില്ലയിൽ സംയുക്‌ത പരിശോധന; 16 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE