ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ വധിച്ച് സുരക്ഷാസേന

By Staff Reporter, Malabar News
jammu kashmir-Troops kill three militants
Representational Image
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. ബാരാമുള്ള ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.

തീവ്രവാദികളുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ പ്രദേശത്ത് സേന പരിശോധന നടത്തവെയാണ് ഏറ്റുമുട്ടൽ നടന്നത്.

തിങ്കളാഴ്‌ച രാത്രിയോടെയാണ് സുരക്ഷാ സേന സോപോർ മേഖലയിലെ പൈഠ്സീറിൽ തിരച്ചിൽ ആരംഭിച്ചത്. ചൊവ്വാഴ്‌ച രാവിലെയും തിരച്ചിൽ തുടരുകയായിരുന്ന സുരക്ഷാ സേനയ്‌ക്ക് നേരെ തീവ്രവാദികൾ വെടി ഉതിർക്കുകയായിരുന്നു.

അതേസമയം കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ വർഷം മാത്രം കശ്‌മീരിൽ വധിക്കപ്പെട്ട തീവ്രവാദികളുടെ എണ്ണം 100 കടന്നതായി കശ്‌മീർ മേഖലാ ഐജി വിജയ് കുമാർ അറിയിച്ചു. പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Most Read: ഇ ബുൾജെറ്റ് സഹോദരൻമാരുടെ ജാമ്യം; കോടതി വിധി നാളെ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE