പ്രതിസന്ധി തുടരുന്നു; ശ്രീലങ്കയിൽ നിന്ന് 3 അഭയാർഥികൾ കൂടെ ഇന്ത്യയിലെത്തി

By Team Member, Malabar News
Three More Refugees From Sri Lanka To India

രാമേശ്വരം: ശ്രീലങ്കയിൽ നിന്നും കൂടുതൽ അഭയാർഥികൾ ഇന്ത്യൻ തീരത്തെത്തി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിന് പിന്നാലെയാണ് ശ്രീലങ്കയിൽ നിന്നും കൂടുതൽ ആളുകൾ രാജ്യത്തേക്ക് എത്തുന്നത്. അമ്മയും രണ്ട് കുട്ടികളും അടക്കം 3 പേരാണ് ധനുഷ്‌കോടിയിൽ എത്തിയത്. ഇതോടെ ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് 42 പേർ എത്തിയതായാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്‌.

ധനുഷ്‌കോടിയിൽ എത്തിയ മൂന്ന് പേരെയും നിലവിൽ മണ്ഡപം മറൈൻ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി വലയ്‌ക്കുന്ന ശ്രീലങ്കയിൽ ആളുകൾ അവശ്യ സാധനങ്ങളും, ഇന്ധനവും ലഭിക്കാതെ വിലക്കയറ്റത്തിൽ വലയുകയാണ്.

അതേസമയം വില വർധനക്കെതിരെ കഴിഞ്ഞ ദിവസം ശ്രീലങ്കയിൽ പ്രതിഷേധം നടത്തിയ ആളുകൾക്ക് നേരെ പോലീസ് വെടിയുതിർത്തു. ഇതേ തുടർന്ന് ഒരാൾ മരിക്കുകയും 12ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇവരിൽ 4 പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.

Read also: സുബൈർ വധക്കേസ്; രാഷ്‌ട്രീയ കൊലപാതകമെന്ന് റിപ്പോർട്- പ്രതികൾ റിമാൻഡിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE