വാട്‌സാപ്പ് വെബിന് പുതിയ മൂന്ന് ഫീച്ചറുകൾ

By Web Desk, Malabar News
Ajwa Travels

വാട്‌സാപ്പ് വെബിൽ പുതിയ മൂന്ന് സവിശേഷതകള്‍ കൂടി അവതരിപ്പിച്ച് കമ്പനി. ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനുള്ള കഴിവ്, ലിങ്കുകള്‍ പ്രിവ്യൂ, പുതിയ സ്‌റ്റിക്കര്‍ നിര്‍ദ്ദേശം എന്നിവ പുതിയ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വാട്‌സാപ്പ് ഇക്കാര്യം അറിയിച്ചത്.

‘നിങ്ങള്‍ ചാറ്റ് ചെയ്യുന്ന രീതി അപ്ഡേറ്റ് ചെയ്യുന്നതിനായി വാട്‌സാപ്പ് വെബില്‍ മാറ്റങ്ങള്‍ വരുത്തുന്നു. ഉപയോക്‌താക്കള്‍ക്ക് ഇപ്പോള്‍ ഏത് വാട്‌സാപ്പ് സ്‌ക്രീനില്‍ നിന്നും സ്‌റ്റിക്കറുകളും ടെക്‌സ്‌റ്റുകളും ക്രോപ്പ് ചെയ്യാനും അവരുടെ ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനും കഴിയും’- വാട്‌സാപ്പ് പറഞ്ഞു.

ഫോട്ടോ എഡിറ്റര്‍ ഉപയോക്‌താക്കൾക്ക് അവരുടെ പേഴ്‌സണല്‍ കമ്പ്യൂട്ടറില്‍ നിന്ന് അയക്കുമ്പോള്‍ തന്നെ ഫോട്ടോകള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും. ആപ്പിനായി സ്‌റ്റിക്കര്‍ നിര്‍ദ്ദേശങ്ങളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഉപയോക്‌താക്കള്‍ക്ക് ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ മികച്ച സ്‌റ്റിക്കര്‍ കണ്ടെത്താനാകും. ഇതിനകം തന്നെ നിലവില്‍ ഇത്തരം ഇമോജി സജഷനുകള്‍ ഉണ്ട്. ഇതിനു സമാനമാണ് പുതിയ ഫീച്ചര്‍.

ഇതിന് പുറമെ ലിങ്ക് പ്രിവ്യൂകളും വാട്ട്സ്ആപ്പ് വെബില്‍ വരുന്നുണ്ട്. ഉപയോക്‌താക്കള്‍ക്ക് എന്താണ് ക്ളിക്ക് ചെയ്യുന്നതെന്ന് അറിയാന്‍ ലിങ്ക് പ്രിവ്യൂകള്‍ സഹായിക്കുമെന്ന് കമ്പനി പറയുന്നു. ‘വാര്‍ത്തകള്‍, വീഡിയോകള്‍, അല്ലെങ്കില്‍ രസകരമായ ട്വീറ്റ്, സ്‌നീക്ക് പീക്ക് എന്നിവ ഷെയര്‍ ചെയ്യാന്‍ ഇനി വളരെ എളുപ്പത്തില്‍ കഴിയും’- വാട്‌സാപ്പ് അറിയിച്ചു.

Read Also: ‘കടുവ’ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്, തടഞ്ഞ് നേതാക്കൾ; സംഘർഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE