തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ഇടത്, വലത് മുന്നണി സ്‌ഥാനാർഥികൾ ഇന്ന് പത്രിക സമർപ്പിക്കും

By Staff Reporter, Malabar News
thrikkakkara-election
Ajwa Travels

കൊച്ചി: തൃക്കാക്കര ഉപ തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് സ്‌ഥാനാർഥി ഡോ. ജോ ജോസഫും യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസും ഇന്ന് നാമനിർദേശ പത്രിക നൽകും. ജോ ജോസഫ് രാവിലെ പതിനൊന്നു മണിക്കും ഉമ തോമസ് പതിനൊന്നെ മുക്കാലിനുമാണ് കളക്‌ട്രേറ്റിൽ എത്തി പത്രിക നൽകുക. ബിജെപി സ്‌ഥാനാർഥി എഎൻ രാധാകൃഷ്‌ണൻ നാളെ പത്രിക നൽകും.

അതേസമയം യുഡിഎഫ് നേതാക്കളുടെ യോഗം 12 മണിക്ക് കൊച്ചിയിൽ ചേരും. ആം ആദ്‌മി, ട്വന്റി-20 സ്‌ഥാനാർഥിയെ നിർത്താത്തത് ഗുണം ചെയ്യുമെന്നാണ് ഇരു മുന്നണികളുടെയും പ്രതീക്ഷ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിൽ ട്വന്റി-20യും മൽസരിക്കില്ല എന്നാണ് പ്രഖ്യാപനം. എഎപി മൽസരത്തിനില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്വന്റി-20യും നിലപാട് അറിയിച്ചത്.

നേരത്തെ തൃക്കാക്കരയിൽ മുന്നണികൾക്കെതിരെ ആപ്, ട്വന്റി-20 സംയുക്‌ത സ്‌ഥാനാർഥിയുണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കേണ്ടതില്ലെന്ന് ഇരു പാര്‍ട്ടികളും തീരുമാനിക്കുകയായിരുന്നു. സംസ്‌ഥാന ഭരണത്തെ നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പല്ല തൃക്കാക്കരയില്‍ നടക്കുന്നത്. രാഷ്‌ട്രീയമായി ഒട്ടും പ്രധാന്യമില്ലാത്തതിനാലാണ് ഇരു പാർട്ടികളും വിട്ടു നിൽക്കുന്നതെന്ന് അറിയിച്ചിട്ടുണ്ട്.

Read Also: സെക്രട്ടറിയേറ്റിന് ഉള്ളിൽ ബോംബ് ഭീഷണി; വ്യാപക പരിശോധന നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE