തൃശൂർ: സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിൽ നിന്ന് 20 കോടി രൂപയുമായി ജീവനക്കാരി മുങ്ങി. വലപ്പാട്ടെ സ്‌ഥാപനത്തിലെ അസിസ്‌റ്റന്റ് മാനേജരായ കൊല്ലം നെല്ലിമുക്ക് സ്വദേശി ധന്യ മോഹനാണ് തട്ടിപ്പ് നടത്തി പണവുമായി കടന്നത്. വ്യാജ വായ്‌പകൾ സ്വന്തം നിലയ്‌ക്ക് പാസാക്കി പല അക്കൗണ്ടുകിലേക്ക് മാറ്റിയായിരുന്നു തട്ടിപ്പ്.
ഈ പണം ഉപയോഗിച്ച് ഇവർ കുടുംബാംഗങ്ങളുടെയും ബിനാമികളുടെയും പേരിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടി എന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി