തൃശൂർ പൂരം നടത്തിപ്പ്; നിർണായക യോഗം ഇന്ന്

By Desk Reporter, Malabar News
Ajwa Travels

തൃശൂർ: തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് നിർണായക യോഗം ഇന്ന് ചേരും. ഇന്ന് രാവിലെ 10.30നാണ് ചീഫ് സെക്രട്ടറി തല യോഗം ചേരുക. പൂരത്തിന് ആളുകളെ നിയന്ത്രിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും.

കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പൂരം നടത്തിപ്പിൽ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വകുപ്പ് നേരത്തെ റിപ്പോർട് നൽകിയിരുന്നു. ആളുകളെ പാസ് നൽകി നിയന്ത്രിക്കുന്നത് അധികൃതരുടെ പരിഗണിക്കുന്നുണ്ട്. സ്വരാജ് റൗണ്ടിലേക്കുള്ള റോഡുകളും അടച്ചേക്കും.

അതേസമയം, തൃശൂർ പൂരം നടത്താമെന്ന സർക്കാരിന്റെ ഉറപ്പിൽ ദേവസ്വങ്ങൾ ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. ആളുകളെ നിയന്ത്രിക്കുന്നതിനോട് ദേവസ്വങ്ങളും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. പോലീസ് ഇടപ്പെട്ട് കാഴ്‌ചക്കാരെ നിയന്ത്രിക്കുന്നതാണ് ഇപ്പോൾ പരിഗണനയില്‍ ഉള്ളത്.

Also Read:  മഹാരാഷ്‌ട്രയില്‍ ഫൈവ് സ്‌റ്റാര്‍ ഹോട്ടലുകള്‍ കോവിഡ് ആശുപത്രികളാക്കാൻ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE