തൃശൂർ പൂരം; പകിട്ട് കുറയാതെ നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

By Staff Reporter, Malabar News
Malabarnews_kaakampalli surendhran
കടകംപള്ളി സുരേന്ദ്രൻ
Ajwa Travels

തിരുവനന്തപുരം: പരമാവധി ഇളവുകളോടെ തൃശൂർ പൂരം നടത്താനാണ് ശ്രമമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മന്ത്രിസഭാ യോഗം ഈ വിഷയം ചർച്ച ചെയ്‌തുവെന്നും കടകംപള്ളി പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂരം നടത്താനാകണമെന്നും പകിട്ട് കുറയാതെ നടത്താൻ ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.

പൂരത്തിന്റെ സവിശേഷത കാത്ത് സൂക്ഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴക്കൂട്ടത്ത് തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്ക കുറിച്ചു കഴിഞ്ഞു. പ്രഗൽഭരായ എതിർ സ്‌ഥാനാർഥികൾ വരണമെന്നാണ് ആഗ്രഹമെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.

Read Also: പിസി ചാക്കോയുടെ രാജി; താനുമായി ആശയവിനിമയം നടത്തിയിരുന്നില്ല; വിഎം സുധീരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE