കൂടുതൽ കോവിഡ് വാക്‌സിൻ അനുവദിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ടിഎൻ പ്രതാപൻ

By Team Member, Malabar News
tn prathapan
ടിഎൻ പ്രതാപൻ എംപി
Ajwa Travels

തൃശൂർ : സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ഡോസ് കോവിഡ് വാക്‌സിൻ അനുവദിക്കണം എന്ന ആവശ്യവുമായി ടിഎൻ പ്രതാപൻ എംപി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ചു. തൃശൂർ പൂരം കണക്കിലെടുത്ത് ജില്ലയിലേക്ക് കൂടുതൽ ഡോസ് വാക്‌സിൻ നൽകണമെന്ന് ആവശ്യപ്പെട്ടാണ് എംപി നേരത്തെ പ്രധാനമന്ത്രിക്ക് കത്ത് സമർപ്പിച്ചത്.

ജില്ലയിൽ നടക്കാനിരിക്കുന്നത് പൂരം പരിഗണിച്ച് തൃശൂരിലേക്ക് കൂടുതൽ ഡോസ് വകയിരുത്താൻ നടപടി സ്വീകരിക്കണമെന്നാണ് കത്തിൽ ടിഎൻ പ്രതാപൻ വ്യക്‌തമാക്കിയിരുന്നത്. പ്രധാനമന്ത്രിക്ക് സമർപ്പിച്ചതിന് ഒപ്പം തന്നെ ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹർഷ വർധനും ടിഎൻ പ്രതാപൻ കത്ത് അയച്ചിരുന്നു.

Read also : കോവിഡ് രൂക്ഷം; കാലിയായ ഓക്‌സിജൻ സിലിണ്ടറുകളുമായി എംഎല്‍എമാരുടെ പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE