പീഡനക്കേസ്; ബാലചന്ദ്രകുമാറിനെ അറസ്‌റ്റ് ചെയ്യണമെന്ന് പരാതിക്കാരി

By Staff Reporter, Malabar News
rape case against balachandra kumar
Ajwa Travels

കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതിയുമായി ബന്ധപ്പെട്ട് പരാതിക്കാരി പോലീസ് ആസ്‌ഥാനത്ത് എത്തി. ബാലചന്ദ്രകുമാറിനെ അറസ്‌റ്റ് ചെയ്യണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. തന്റെ പരാതി സത്യമാണെന്നും വേണമെങ്കില്‍ നുണപരിശോധനയ്‌ക്ക് വിധേയയാകാന്‍ തയ്യാറാണെന്നും പരാതിക്കാരി പറഞ്ഞു.

കേസ് എടുത്ത് രണ്ട് മാസം കഴിഞ്ഞിട്ടും ബാലചന്ദ്രകുമാറിനെ അറസ്‌റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് പരാതിക്കാരി ഡിജിപിയ്‌ക്ക് പരാതി നല്‍കി. ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തുന്നു, കേസില്‍ നിന്ന് പിൻമാറാനായി സ്വാധീനിക്കുന്നു, സുഹൃത്ത് ബൈജു കൊട്ടാരക്കര വഴി ചാനലുകളിലൂടെ അവഹേളിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.

ബാലചന്ദ്രകുമാര്‍ 10 വര്‍ഷം മുമ്പ് പീഡിപ്പിച്ചതായാണ് കണ്ണൂര്‍ സ്വദേശിനി പരാതി നല്‍കിയത്. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. ഒരു ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. ജോലി വാഗ്‌ദാനം ചെയ്‌ത്‌ വിളിച്ച് വരുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

Read Also: ഡെൽഹിയിൽ കോവിഡ് ഉയരുന്നു; മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ, കനത്ത ജാഗ്രത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE