എറണാകുളം: സംവിധായകൻ ബാലചന്ദ്ര കുമാറിനെതിരെ നൽകിയ പീഡന പരാതിയിൽ പോലീസ് ഒത്തുകളിക്കുന്നുവെന്ന ആരോപണവുമായി യുവതി. പരാതിയിൽ ബാലചന്ദ്ര കുമാറിനെ അറസ്‌റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുകയാണ് എന്നാണ് യുവതിയുടെ ആരോപണം. കൂടാതെ ഇക്കാര്യം വ്യക്‌തമാക്കി തിങ്കളാഴ്‌ച മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും യുവതി അറിയിച്ചു.
നിലവിൽ ബാലചന്ദ്ര കുമാറിനെതിരെയുള്ള പീഡന പരാതിയിൽ കേസെടുത്തിട്ട് രണ്ട് മാസം പൂർത്തിയായി. ഇതുവരെ നടപടി എടുക്കാത്ത സാഹചര്യത്തിലാണ് യുവതി പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. കൂടാതെ ബാലചന്ദ്ര കുമാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയും ഇതിനോടകം തന്നെ പിൻവലിച്ചിരുന്നു.
കണ്ണൂർ സ്വദേശിനിയാണ് ബാലചന്ദ്ര കുമാറിനെതിരെ പീഡന പരാതി നൽകിയത്. പരാതിയുടെ അടിസ്‌ഥാനത്തിൽ എറണാകുളം എളമക്കര പോലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. കൂടാതെ യുവതിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു.
Read also: സിൽവർ ലൈൻ; ഭൂമിക്ക് വായ്‌പ നൽകുന്നതിൽ തടസങ്ങൾ ഇല്ലെന്ന് മന്ത്രി വിഎൻ വാസവൻ