ഇടുക്കി: പൂപ്പാറ തൊണ്ടിമലയിൽ ടൂറിസ്റ്റ് വാൻ കൊക്കയിലേക്ക് മറിഞ്ഞു നാല് പേർ മരിച്ചു. തിരുനെൽവേലി സ്വാദേശികളായ സി പെരുമാൾ (59), വള്ളിയമ്മ (70), വിശ്വ (8), സുധ (20) എന്നിവരാണ് മരിച്ചത്. ഇരുപതോളം പേർ വാഹനത്തിൽ ഉണ്ടായിരുന്നു. പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണ്. ഇവരെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇന്ന് വൈകിട്ട് 6.45ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ തൊണ്ടിമല ഇരച്ചിൽപാറയ്ക്ക് സമീപമാണ് അപകടം നടന്നത്. തിരുനെൽവേലിയിൽ നിന്ന് മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പൂപ്പാറയ്ക്കും ബോഡിമേട്ടിനും ഇടയിൽ നിയന്ത്രണം നഷ്ടപ്പെട്ട വാൻ എസ് വളവ് തിരിയാതെ കൊക്കയിലേക്ക് മറിയുകയായിരുന്നു.
നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ആദ്യം രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തേനി മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.
Most Read: കൊച്ചി വാട്ടർ മെട്രോ സർവീസ് ഈ മാസം 26 മുതൽ