ട്രാഫിക് സിഗ്‌നൽ സമയക്രമത്തിൽ മാറ്റം; മന്നയിൽ ഗതാഗത കുരുക്ക് രൂക്ഷം

By Syndicated , Malabar News
signal lights
Represenational Image
Ajwa Travels

തളിപ്പറമ്പ്: മന്ന ജംക്‌ഷനിലെ ട്രാഫിക് സിഗ്‌നൽ ലൈറ്റുകളുടെ സമയക്രമത്തിൽ വ്യത്യാസം ഉണ്ടായത് രൂക്ഷമായ ഗതാഗത കുരുക്കിന് ഇടയാക്കുന്നു. 5 വർഷം മുൻപ് നഗരസഭ സ്‌ഥാപിച്ച ട്രാഫിക് സിഗ്‌നൽ ലൈറ്റുകൾ രാവിലെ 8 മുതൽ രാത്രി 8.30 വരെയായിരുന്നു പ്രവർത്തിച്ചിരുന്നത്. എന്നാൽ ഏതാനും നാളുകളായി ഇത് 7.15ന് ഓഫാകുന്ന നിലയിലാണ്.

ഇതോടെ രൂക്ഷമായ ഗതാഗത കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. സ്വയം നിയന്ത്രിത സംവിധാനത്തിലൂടെ പ്രവർത്തിച്ചിരുന്ന സിഗ്‌നൽ ലൈറ്റ് സ്വയം സമയക്രമം മാറുകയാണ് ഉണ്ടായതെന്ന് ട്രാഫിക് പൊലീസ് പറയുന്നു. പകൽ ഗതാഗതം നിയന്ത്രിക്കാനുള്ള ഹോം ഗാർഡ് വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് പോവുകയും പിന്നീട് സിഗ്‌നൽ സംവിധാനം ഓഫാവുകയും ചെയ്യുന്നതോടെയാണ് ഗതാഗതം തടസപ്പെടുന്നത്.

ഇവിടെ റോഡ് പാടേ തകർന്നതും കുരുക്ക് രൂക്ഷമാകാൻ കാരണമാകുന്നു. ലോക് ഡൗൺ കാലത്തിന് ശേഷം ഇപ്പോൾ റോഡിൽ വൻ തോതിൽ സ്വകാര്യ വാഹനങ്ങൾ വർധിച്ചതോടെ രാത്രി 7.15ന് ശേഷം ഇതുവഴി കടന്ന് പോകാൻ സാധിക്കാത്ത അവസ്‌ഥയാണ്. ഇക്കാര്യത്തിൽ അടിയന്തിര ഇടപെടൽ ആവശ്യമാണെന്ന് പോലീസ് നഗരസഭയെ അറിയിച്ചിട്ടുണ്ട്.

Read also: കണ്ണൂർ മാടായിപ്പാറയിൽ വീണ്ടും തീപിടിത്തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE