മുല്ലപ്പെരിയാർ ഹരജികൾ; സുപ്രീം കോടതിയിൽ ഇന്ന് വാദം തുടരും

By Team Member, Malabar News
Trial Will Continue In Supreme Court In The Mullapperiyar Cases
Ajwa Travels

ന്യൂഡെൽഹി: മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട ഹരജികളിൽ ഇന്ന് സുപ്രീം കോടതിയിൽ വാദം തുടരും. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഒരുകൂട്ടം പൊതുതാല്‍പര്യ ഹരജികളാണ് നിലവിൽ സുപ്രീം കോടതി പരിഗണിക്കുന്നത്. ജസ്‌റ്റിസ്‌ എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുക.

അതേസമയം കഴിഞ്ഞ തവണ വാദം നടന്നപ്പോൾ മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്‌തമാക്കിയിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ ചെയ്യാൻ പോകുന്ന കാര്യങ്ങൾ വ്യക്‌തമാക്കിക്കൊണ്ട് കുറിപ്പ് കൈമാറാൻ കോടതി കേന്ദ്രത്തോട് നിർദ്ദേശിക്കുകയും ചെയ്‌തിരുന്നു.

കേന്ദ്രസർക്കാർ മുന്നോട്ട് വച്ച നിലപാടിനോട് തമിഴ്‌നാട് അനുകൂല നിലപാടാണ് അറിയിച്ചിരിക്കുന്നത്. അതേസമയം ഇന്ന് ഇക്കാര്യത്തിൽ കേരളം അടക്കമുള്ള കക്ഷികളുടെ വാദം വിശദമായി കേൾക്കാനും സാധ്യതയുണ്ട്.

Read also: ഭീകരാക്രമണം; ശ്രീനഗറിൽ സിആർപിഎഫ് ജവാന് വീരമൃത്യു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE