ശ്രീനഗർ: കശ്‌മീരിലെ ലാൽ ചൗക്കിനടുത്ത് മൈസുമയിൽ നടന്ന ഭീകരാക്രമണത്തിൽ സൈനികന് വീരമൃത്യു. സിആർപിഎഫ് ജവാൻ വിശാൽ ആണ് വീരമൃത്യു വരിച്ചത്. കൂടാതെ മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. പ്രദേശത്ത് നിലവിൽ ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
അതേസമയം സമയം തന്നെ പുൽവാമ ജില്ലയിൽ ഭീകരർ നടത്തിയ ആക്രമണത്തെ തുടർന്ന് ബിഹാർ സ്വദേശികളായ തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. പത്‌ലേശ്വർ കുമാർ, ജോക്കോ ചൗധരി എന്നിവർക്കാണ് പരിക്കേറ്റത്. കൂടാതെ പൂഞ്ചിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള ഗ്രാമത്തിലെത്തി സൈന്യം ഭീകരരുടെ താവളങ്ങൾ തകർക്കുകയും വൻ ആയുധശേഖരം പിടിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ട്.
Read also: ഓട്ടോ മിനിമം ചാർജ്; ഗതാഗത വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്