കാട്ടാനയില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിച്ച ട്രൈബല്‍ പ്രമോട്ടര്‍ക്ക് പരുക്ക്

By News Desk, Malabar News
wild-elephant_2020-Nov-04
Representational Image
Ajwa Travels

മാനന്തവാടി: കാട്ടാനയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ട്രൈബല്‍ പ്രമോട്ടര്‍ക്ക് സ്‌കൂട്ടറില്‍ നിന്നു വീണ് പരുക്ക്. തോല്‍പെട്ടി മണ്ണുണ്ടി കോളനിയിലെ സിന്ധുവിനാണ് വണ്ടിയില്‍ നിന്നും ചാടാന്‍ ശ്രമിക്കവേ പരുക്കേറ്റത്. ഇന്നലെ രാവിലെ ചേമ്പുംകൊല്ലി ഭാഗത്താണു സംഭവം.

ഭിന്നശേഷിക്കാരിയായ ഇവര്‍ കാട്ടിക്കുളത്തു നിന്ന് ബേഗൂരിലേക്കു പോകുന്നതിനിടെ ചേമ്പുംകൊല്ലിയില്‍ എത്തിയപ്പോള്‍ കാട്ടാന വനത്തില്‍ നിന്ന് റോഡിലേക്ക് ഇറങ്ങി സ്‌കൂട്ടറിന് നേരെ തിരിയുകയായിരുന്നു. സ്‌കൂട്ടറില്‍ നിന്നു ചാടി രക്ഷപ്പെട്ടതിനാല്‍ സിന്ധുവിനെ ആന നേരിട്ട് ആക്രമിക്കുകയുണ്ടായില്ല. എന്നാല്‍ കാട്ടാന സ്‌കൂട്ടര്‍ മറിച്ചിടുകയും കേടുപാടു വരുത്തുകയും ചെയ്‌തു.

സ്‌കൂട്ടറിന് മുന്നില്‍ പോയ കാര്‍ യാത്രക്കാര്‍ കാട്ടാനയുടെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുകയുണ്ടായി. ഇതില്‍ വിറളിപൂണ്ടാണ് കാട്ടാന റോഡിലേക്ക് ഇറങ്ങിയതെന്നു സിന്ധു പറയുന്നു. റോഡില്‍ വീണ് പരുക്കേറ്റ സിന്ധുവിനെ തോല്‍പ്പെട്ടി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി സുനിലിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Malabar News: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കോവിഡ് ടെലി ഐസിയു പ്രവര്‍ത്തന സജ്ജമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE