മലയാള സിനിമക്ക് ഊർജം പകരുന്ന മുഖ്യമന്ത്രിക്ക് സ്‌നേഹാദരങ്ങൾ; മോഹൻലാൽ

By Desk Reporter, Malabar News
MohanLal,-Pinarayi-Vijayan
Ajwa Travels

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. സിനിമാ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് മോഹൻലാൽ ഫേസ്ബുക്ക് കുറിപ്പ് ഇട്ടത്.

“മലയാള സിനിമക്ക്‌ ഊർജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‌ സ്‌നേഹാദരങ്ങൾ,”- മുഖ്യമന്ത്രിക്ക് ഒപ്പമുള്ള ചിത്രത്തോടൊപ്പം മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

Mohanlal-FB-post

സിനിമാ സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി ഇന്ന് നടത്തിയ ചര്‍ച്ചയില്‍ സംസ്‌ഥാനത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ ധാരണയായിരുന്നു. ജിഎസ്‌ടിക്ക് പുറമെയുള്ള വിനോദ നികുതി ഒഴിവാക്കുക, തിയേറ്ററുകൾ അടഞ്ഞുകിടന്നപ്പോഴുള്ള വൈദ്യുതി ഫിക്‌സഡ് ചാർജിൽ ഇളവ് നൽകുക, സെക്കൻഡ് ഷോ അനുവദിക്കുക എന്നീ മൂന്ന് ആവശ്യങ്ങളാണ് സംഘടനകൾ പ്രധാനമായും മുന്നോട്ട് വെച്ചത്.

ഇതിൽ സെക്കൻഡ് ഷോ ഒഴികെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രി അംഗീകരിച്ചു. തങ്ങളുടെ ആവശ്യങ്ങളോട് മുഖ്യമന്ത്രി അനുകൂല നിലപാടാണ് എടുത്തതെന്ന് സംഘടനാ പ്രതിനിധികള്‍ അറിയിച്ചിരുന്നു.

തിയേറ്ററുകൾ തുറക്കാൻ ധാരണയായെങ്കിലും അന്തിമ തീരുമാനം നാളെ കൊച്ചിയിൽ നടക്കുന്ന നിർമാതാക്കളുടെ യോഗത്തിന് ശേഷം ആയിരിക്കും അറിയിക്കുക. ഏത് ദിവസം തുറക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളും നാളത്തെ യോഗത്തിൽ തീരുമാനിക്കും.

Also Read:  പ്രതിഷേധം കനക്കും; രജനികാന്തിന് ആരാധകരുടെ മുന്നറിയിപ്പ്; സമ്മർദ്ദത്തിൽ ആക്കരുതെന്ന് നടൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE