പച്ചക്കറി വാനിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചു; 25 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേർ അറസ്‌റ്റിൽ

By Trainee Reporter, Malabar News
malappuram news
Representational Image
Ajwa Travels

എടക്കര: പച്ചക്കറി വാനിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 25 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ അറസ്‌റ്റ് ചെയ്‌തു. കാടാമ്പുഴ മാറാക്കര സ്വദേശികളായ പാലക്കത്തൊടി മുഹമ്മദ് റാഫി(21), പുത്തൻപുരയിൽ സനിൽകുമാർ(29) എന്നിവരെയാണ് വഴിക്കടവ് ചെക്ക്പോസ്‌റ്റിൽ വെച്ച് എക്‌സൈസ് സംഘം പിടികൂടിയത്.

ഇവർ ആന്ധ്രയിലെ വിശാഖപട്ടണത്ത് നിന്നാണ് കഞ്ചാവ് എത്തിച്ചത്. വാഹനത്തിൽ കർണാടകയിൽ നിന്നും മൈസൂരിൽ നിന്നും പച്ചക്കറി വാങ്ങി നിറച്ച് ഇതിനിടയിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് ഇരുവരും അറസ്‌റ്റിലായതെന്ന് എക്‌സൈസ് ഉദ്യോഗസ്‌ഥർ പറഞ്ഞു.

രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നിലമ്പൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ പിആർ പ്രദീപ് കുമാർ, നിലമ്പൂർ റേഞ്ച് അസി.എക്‌സൈസ് ഇൻസ്‌പെക്‌ടർ ടി ഷിജുമോൻ, വഴിക്കടവ് എക്‌സൈസ് ചെക്ക്പോസ്‌റ്റ് ഇൻസ്‌പെക്‌ടർ വിപി ജയപ്രകാശ്, പ്രിവന്റീവ് ഓഫിസർമാരായ പിഇ ഹംസ, പി അശോക് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്.

Read Also: ജില്ലയിൽ ടിപിആർ 20.67 ശതമാനം; രണ്ടാം തരംഗത്തിലെ ഏറ്റവും ഉയർന്ന നിരക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE