ജില്ലയിൽ ടിപിആർ 20.67 ശതമാനം; രണ്ടാം തരംഗത്തിലെ ഏറ്റവും ഉയർന്ന നിരക്ക്

By Trainee Reporter, Malabar News
palakkad covid
Ajwa Travels

പാലക്കാട്: ജില്ലയിൽ ഇന്നലെ 20.67 ശതമാനം ടെസ്‌റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തി. രണ്ടാം തരംഗത്തിൽ ഏറ്റവും ഉയർന്ന ടിപിആർ നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. 2070 പേർക്കാണ് ജില്ലയിൽ ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ ചികിൽസയിൽ ഉള്ളവരുടെ എണ്ണം 11,207 ആയി.

ജില്ലയിൽ പ്രതിരോധ നടപടികളും കർശന പരിശോധനകളും നടത്തുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം ജില്ലയ്‌ക്ക് 69,000 ഡോസ് വാക്‌സിൻ കൂടി ലഭിച്ചതോടെ വാക്‌സിനേഷൻ പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു. ഇന്ന് വിവിധ കേന്ദ്രങ്ങളിൽ സൗജന്യ ആർടിപിസിആർ പരിശോധന നടക്കും. രാവിലെ 9.30 മുതൽ വൈകീട്ട് 4 വരെയാണ് പരിശോധന നടക്കുക.

ആലത്തൂർ ടൗൺ പുതിയ ബസ് സ്‌റ്റാൻഡ്‌, കൊല്ലങ്കോട് രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ, കുമരംപുത്തൂർ വാട്ടമ്പലം ജിഎൽപി സ്‌കൂൾ, (9.30 മുതൽ ഒന്ന് വരെ), പള്ളിക്കുന്ന് ജിഎൽപി സ്‌കൂൾ (2 മുതൽ 4.30 വരെ), മലപ്പുഴ പിഎച്ച്സി, കല്യാണമണ്ഡപം, അനങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ, വണ്ടാഴി മുടപ്പല്ലൂർ ഗവ.ഹൈസ്‌കൂൾ എന്നിവിടങ്ങളിലാണ് ഇന്ന് ആർടിപിസിആർ പരിശോധന നടക്കുക.

സംസ്‌ഥാന സർക്കാർ ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളും, ഇളവുകളും ജില്ലയിലും ബാധകമാണെന്ന് ജില്ലാ മെഡിക്കൽ അധികൃതർ അറിയിച്ചു.

Read Also: ഉത്തേജക മരുന്ന് ഉപയോഗിച്ചതായി സ്‌ഥിരീകരണം; ബ്‌ളസിങ്ങിന് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE