ബംഗാളിൽ തൃണമൂൽ ഭരണം മെയ് രണ്ടുവരെ മാത്രം; യോഗി ആദിത്യനാഥ്

By Desk Reporter, Malabar News
Malabar-News_Yogi-adithyanath

കൊൽക്കത്ത: ബംഗാളിൽ മേയ് രണ്ട് വരെ മാത്രമേ മമത ബാനർജിക്ക് മുഖ്യമന്ത്രിയായി തുടരാനാവൂ എന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ അവരെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്നും യോഗി പറഞ്ഞു. ബംഗാളിലെ പശ്‌ചിമ മിഡ്നാപൂരിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു യോഗി.

സംസ്‌ഥാനത്തും കേന്ദ്രത്തിലും ഒരേ ആശയഗതിക്കാരായാൽ ഏറെ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്ന് യോഗി പറഞ്ഞു. സ്‍ത്രീ സുരക്ഷക്കും വികസനത്തിനുമായി കേന്ദ്ര സർക്കാറും യുപി സർക്കാറും കൈകോർക്കുകയാണ്. എൻഡിഎ അധികാരത്തിൽ വന്നാൽ ഇത്തരം മുന്നേറ്റം ബംഗാളിലും സാധ്യമാണെന്ന് യോഗി കൂട്ടിച്ചേർത്തു.

Read also: പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്‌ടാവ് പികെ സിന്‍ഹ രാജിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE