ത്രിപുരയില്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ വിഎച്ച്പി അക്രമം തുടരുന്നു

By Syndicated , Malabar News
144 in tripura
Ajwa Travels

അഗര്‍ത്തല: ത്രിപുരയില്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ വിഎച്ച്പി അക്രമം തുടരുന്നു. ത്രിപുരയിലെ ധര്‍മനഗര്‍ ജില്ലയിലാണ് ബുധനാഴ്‌ച അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ബംഗ്ളാദേശില്‍ ഹിന്ദുകള്‍ക്കെതിരെ നടന്ന ആക്രമണത്തിന് എതിരെയാണ് വിഎച്ച്പി റാലി നടത്തിയത്. നിലവിൽ പ്രദേശത്ത് നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

റോവ ബസാറിന് സമീപമാണ് ക്രമണമുണ്ടായതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ബാനുപാഡ ചക്രബര്‍ത്തി പറഞ്ഞു. മുസ്‌ലിം സമുദായത്തിനെതിരെ മുദ്രവാക്യങ്ങളുമായി 3500ഓളം വിഎച്ച്പി പ്രവര്‍ത്തകർ റാലിയിൽ ഉണ്ടായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ ഒരാഴ്‌ചയായി സംസ്‌ഥാനത്ത് മുസ്‌ലിങ്ങള്‍ക്ക് നേരെ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌രംഗ്‌ദളിന്റെയും അതിക്രമം അരങ്ങേറുകയാണ്.

Read also: ലഹരിമരുന്ന് കേസ്; ആര്യന്‍ ഖാന് ഇന്നും ജാമ്യമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE